വളര്‍ത്തുനായക്ക് ബിയര്‍ നല്‍കി യുവതി; പൊലിസ് കേസെടുത്തു
വളര്‍ത്തുനായക്ക് യുവതി നിര്‍ബന്ധിച്ച് ബിയര്‍ നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ പൊലിസ് കേസ് രേഖപ്പെടുത്തി.ഡെറാഡൂണില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൂന്ന് മാസം പ്രായം തോന്നുന്ന നായ്ക്കുട്ടിയെ മടിയിലിരുത്തി അതിന് ബിയര്‍ നല്‍കുന്ന യുവതിയുടെ ദ്യശ്യങ്ങളായിരുന്നു വീഡിയോയില്‍. വായില്‍ വെച്ച ബിയര്‍ കുപ്പി തട്ടിമാറ്റി നായ്ക്കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദ്യശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ആക്ടിവിസ്റ്റായ ദീപിക നാരായണ്‍ ഭരദ്വാജായിരുന്നു ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദ്യശ്യങ്ങള്‍ പ്രചരിച്ചതോടെ യുവതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും, തുടര്‍ന്ന് 20കാരിയായ യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മദ്യം ചെറിയ അളവില്‍ പോലും ഉള്ളില്‍ ചെന്നാല്‍ നായ്ക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ചിലപ്പോള്‍ മരണം വരെ സംഭവിക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Force feeding Beer to pet Dog! Anything to get some cheap social media fame. Heights of deranged behaviour!!
— Deepika Narayan Bhardwaj (@DeepikaBhardwaj) September 7, 2023
IG: khush_arden@DehradunPolice pic.twitter.com/wwhuvYIrVM
Content Highlights:woman forcefully making dog drink beer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."