പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് തുര്‍ക്കി സംഘടനയുമായി ബന്ധം
ന്യൂഡല്‍ഹി • തുര്‍ക്കിയിലെ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷനുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രണ്ട് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം.
അല്‍ഖാഇദയുമായി ബന്ധമുള്ള സിറിയയിലെ പോരാളികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്ന തുര്‍ക്കിയിലെ തീവ്രവാദ സംഘടനയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഫൗണ്ടേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് എന്ന സംഘടനയുമായാണ് ബന്ധം. ഐ.എച്ച്.എച്ച് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടന തുര്‍ക്കിഷ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷനാണെന്നും ഇതിന് തീവ്രവാദ സ്വഭാവമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുര്‍ക്കിഷ് ഇന്റലിജന്‍സുമായി ബന്ധമുള്ള സന്നദ്ധസംഘടന ഇന്ത്യയിലെ നേതാക്കളുമായി ബന്ധം സ്ഥാപിച്ചത് തെക്ക് കിഴക്കന്‍ ഏഷ്യയിലെ മുസ്ലിംകളിലേക്ക് എത്തിപ്പെടാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ശ്രമിച്ചിരുന്നുവെന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."