HOME
DETAILS

വിദ്വേഷത്തിന്റെ വിഷാണുക്കള്‍

  
backup
September 09 2023 | 18:09 PM

todays-article-about-hate

പി.കെ പാറക്കടവ്

നീഗ്രോകള്‍ അരുമയായവര്‍
ഇണക്കമുള്ളവര്‍
വഴങ്ങുന്നവര്‍, വിനയമുള്ളവര്‍,
ദയയുള്ളവര്‍;
അവരുടെ മനം മാറുന്ന ദിനം
കരുതിയിരിക്കുക.
പരുത്തിച്ചെടികളിലെ കാറ്റ്
ഇളം മാരുതന്‍-
അത് മരങ്ങളെ കടപുഴക്കുന്ന
മണിക്കൂറുകളെ കരുതിയിരിക്കുക.
(താക്കീത്-ലാങ്സ്റ്റണ്‍ഹ്യൂസ്)

രണ്ട് മൂന്ന് വര്‍ഷം മുമ്പ് ഒരു വിഷാണുലോകം പൂട്ടിയ താക്കോലുമായി നടന്നുനീങ്ങിയപ്പോള്‍ നമ്മളൊക്കെ അകത്തളങ്ങളിലായിരുന്നു. കൊവിഡ് ഭീകരതയുടെ നാളുകള്‍ നമ്മളെത്ര വേഗമാണ് മറന്നുപോയത്. മനുഷ്യന്റെ മുഖം പോലും കാണാന്‍ കഴിയാതെ അടച്ചിട്ട മുറികളില്‍ ഒറ്റപ്പെട്ടുപോയകാലം. മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും നിസ്സഹായനാണെന്നും നാമറിഞ്ഞ ദിനരാത്രങ്ങള്‍. കരുതല്‍ കൊണ്ട്, വാക്‌സിനേഷന്‍ കൊണ്ട് ദൈവത്തിന്റെ അപാരമായ അനുഗ്രഹം കൊണ്ട് പതുക്കെ നമുക്കതില്‍ നിന്ന് മോചിതരാകാന്‍ കഴിഞ്ഞു.


എന്നാല്‍, അതിനേക്കാള്‍ മാരകമായ ഒരു വിഷാണു ഇന്നും നമ്മുടെ നാട്ടിന്റെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അത് അപരന്‍ ശത്രുവാണ്, അടുത്തിരിക്കുന്നവന്‍, നമ്മുടെ മതത്തില്‍പ്പെടാത്തവന്‍ നമ്മുടെ ശത്രുവാണെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിന്റെ വിഷാണുക്കളാണ്. കൊവിഡ് വിഷാണുവിനേക്കാള്‍ ആയിരം ഇരട്ടി അപകടകരമായ വിഷാണുവാണിത്. വിദ്വേഷം തുടച്ചുനീക്കി ഇന്ത്യയെ ഒന്നിപ്പിക്കുംവരെ യാത്ര തുടരുമെന്ന് രാഹുല്‍ഗാന്ധി പറയുമ്പോള്‍, സാധാരണ രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു മാനം അതിനുണ്ട്. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പങ്കുവച്ച ട്വീറ്റിലാണ് രാഹുലിന്റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനായിരുന്നു കന്യാകുമാരിയില്‍നിന്ന് രാഹുലിന്റെ നേതൃത്വത്തില്‍ പദയാത്ര ആരംഭിച്ചത്. 'ഐക്യവും സ്‌നേഹവും ലക്ഷ്യമിട്ടുള്ള ഭാരത് ജോഡോ യാത്രയുടെ കോടിക്കണക്കിനു ചുവടുകള്‍ രാജ്യത്തിന്റെ നല്ലൊരു നാളെയ്ക്കുള്ള അടിത്തറയായി മാറി. വിദ്വേഷം തുടച്ചുനീക്കപ്പെടുകയും എല്ലാവരും ഒറ്റക്കെട്ടാവുകയും ചെയ്യുന്നത് വരെ ഈ യാത്ര തുടരും. ഇത് എന്റെ വാക്കാണ്-രാഹുല്‍ഗാന്ധി എക്‌സില്‍ (ട്വിറ്ററില്‍) കുറിച്ചു.


ഏറ്റവും ഒടുവില്‍ കുട്ടികള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കേണ്ട ഒരധ്യാപിക ക്ലാസ് മുറിപോലും വിദ്വേഷം വമിപ്പിക്കുന്ന ഇടമാക്കി മാറ്റിയ സംഭവം ഈയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഖുബ്ബപുര്‍ സ്‌കൂളിലെ തൃപ്ത ത്യാഗി എന്ന അധ്യാപിക തന്റെ ഏഴു വയസുകാരനായ വിദ്യാര്‍ഥിയെ 'മുഹമ്മദന്‍' എന്ന വിശേഷണം നല്‍കി സഹവിദ്യാര്‍ഥികളെക്കൊണ്ട് ക്രൂരമായി തല്ലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് ലോകം നടുങ്ങി. ഏറ്റവും ആശങ്കയുണ്ടാക്കുന്നത് അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നുള്ളതാണ്. ഇത് ലോകത്തോട് വിളിച്ചു പറഞ്ഞതിന്, തല്ലിക്കുന്ന രംഗത്തിന്റെ വിഡിയോ പങ്കുവച്ചതിന് 'ആള്‍ട്ട്‌ന്യൂസ്' സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസും.


എന്തുകൊണ്ടാണ് നമ്മുടെ വിദ്യാലയങ്ങളിലടക്കം വിദ്വേഷപ്രചാരണത്തിന്റെ ഇടങ്ങളാക്കി മാറ്റിയത്? ഹരിയാനയിലടക്കം ഒരു പ്രത്യേക മതവിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്?
നിരന്തരമായ വിദ്വേഷപ്രചാരണം കൊണ്ടാണ് യു.പിയും ഗുജറാത്തുമൊക്കെ ഈ രീതിയിലായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍പോലും വിദ്വേഷം വിളമ്പുന്ന നാവുകളുമായി വിലസുമ്പോള്‍ ഭരണകൂടം അത് കണ്ടില്ലെന്ന് നടിക്കുന്നു. നിയമം ചിലര്‍ക്കെങ്കിലും ബാധകമല്ലെന്ന തരത്തിലാണ് അവിടെയൊക്കെ കാര്യങ്ങള്‍ നടക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കച്ചവടസ്ഥാപനങ്ങളും വീടും നിലംപരിശാക്കുന്നത് പലപ്പോഴും ഇതിനെതിരേ ചെറുത്തുനില്‍ക്കുന്നവരെ ഉന്നംവച്ചാണ്.

ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ കഴിയുമോ എന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള ഒരു രാജ്യമാണ് ഇന്ത്യ. വിദ്വേഷപ്രചാരകര്‍ മതേതര ഇന്ത്യയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ചരിത്രം പഠിച്ചവര്‍ക്കറിയാം 1933ലെ ജര്‍മ്മനിയെ അനുകരിക്കാനാണ് വെറുപ്പിന്റെ വിചാരധാര പ്രചരിപ്പിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന്. വലിയ ചിന്തകരുടെയും ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും രാജ്യമാണ് ജര്‍മ്മനി.


മാക്‌സ്പളാങ്കിന്റെ, ഐന്‍സ്റ്റീന്റെ, ഗെയ്ഥയുടെ, മൊസാർട്ടിൻ്റെ, ബിഥോവന്റെ, സാക്ഷാല്‍ കാറല്‍ മാര്‍ക്‌സിന്റെ ജര്‍മ്മനി. ആ ജര്‍മ്മനിയില്‍ നിരന്തരമായ വിദ്വേഷപ്രചാരണം കൊണ്ട് ഒരു ഭ്രാന്തന്‍ ജനതയെ സൃഷ്ടിക്കാന്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചരിത്രം. ഗീബത്സിയന്‍ നുണകള്‍ അവിടെ സത്യമായി അവതരിപ്പിക്കപ്പെട്ടു.


ഇതാ നമ്മുടെ നാട്ടിലും സോഷ്യല്‍മീഡിയയിലൂടെയും ചില വാര്‍ത്താമാധ്യമങ്ങളിലൂടെയും സത്യത്തിന്റെ ഉടുപ്പിടുവിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു. ഈ വിദ്വേഷപ്രചാരണമാണ് വിദ്യാലയങ്ങളിലടക്കം ഇന്ന് നമ്മള്‍ കാണുന്നത്.ഈ ഇരുട്ടില്‍, വെറുപ്പിനെതിരേ നമുക്കും സ്‌നേഹത്തിന്റെ പ്രകാശം പരത്തുന്ന കൈത്തിരികള്‍ ഉയര്‍ത്തിപ്പിടിക്കാം.

കഥയും കാര്യവും
അവര്‍ ആലിംഗനം ചെയ്തു.
പിന്നില്‍ രണ്ട് മൂര്‍ച്ചയുള്ള കത്തികള്‍
അവരുടെ കൈകളില്‍.
(ആലിംഗനം-മിന്നല്‍ കഥകള്‍)

Content Highlights:Today's Article About hate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago