HOME
DETAILS

മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 നഴ്‌സിങ് കോളജുകള്‍: സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  
backup
September 30 2022 | 03:09 AM

nursing-colleges-issue-in-madhya-pradesh-court-seeks-cbi-probe

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 സ്വാകാര്യ നഴ്‌സിങ് കോളജുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോളജുകളുടെ അംഗീകാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രോഹിത് ആര്യ, എം.ആര്‍ ഫദ്‌കെ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
അംഗീകാരമില്ലാതെ 2019-2020 അക്കാദമിക് വര്‍ഷത്തിലേക്ക് നിയമവിരുദ്ധമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതായി സംസ്ഥാന അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ എം.പി.എസ് രഘുവന്‍ശി കോടതിയെ ബോധിപ്പിച്ചു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ സെക്രട്ടറി, സിബിഐ ഡി.വൈ.എസ്.പി തുടങ്ങിയവര്‍ വിസ്താരവേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.
35 കോളജുകള്‍ക്കും നഴ്‌സിങ് സ്ഥാപനം നടത്താന്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളില്ലെന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും എ.ജി കോടതിയില്‍ വ്യക്തമാക്കി. അംഗീകാരം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രസ്തുത കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനുവരിയില്‍ കേസില്‍ വീണ്ടും വാദംകേള്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago