500 റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നു; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 11 ദിവസം മാത്രം
തിരുവനന്തപുരം: അടുത്തമാസം അഞ്ഞൂറോളം പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ ഉദ്യോഗാര്‍ഥികള്‍. ഓഗസ്റ്റ് നാലിന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാനിരിക്കെ ഇനി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവശേഷിക്കുന്ന 16 ദിവസങ്ങളില്‍ പ്രവൃത്തിദിനങ്ങള്‍ 11 മാത്രമാണ്. ഇതിനിടയില്‍ പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന പ്രതീക്ഷ ഉദ്യോഗാര്‍ഥികള്‍ക്കില്ല. അവസാന നിമിഷമെങ്കിലും റാങ്ക് ലിസ്റ്റുകള്‍ നീട്ടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.
കൊവിഡ് പ്രതിസന്ധി സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളെല്ലാം അന്‍പത് ശതമാനം ജീവനക്കാരെ വച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള മുഴുന്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെങ്കിലും കാര്യമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ജീവനക്കാരുടെ അഭാവം തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസമാകുന്നു.
കാലാവധി ഇതുവരെ നീട്ടി നല്‍കാത്ത വനിതാ സിവില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ പോലുള്ളവയുടെ റാങ്ക് പട്ടികയില്‍ 1,400 ഉദ്യോഗാര്‍ഥികള്‍ ഇനിയും ജോലി ലഭിക്കാതെ അവശേഷിക്കുന്നുണ്ട്. താരതമ്യേന നിയമനം കുറവ് നടന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ഉള്‍പ്പെടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യമാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."