നഗരസഭ ആരോഗ്യവിഭാഗം പരിശോധന തുടരുന്നു പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
വടകര: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തുന്ന പരിശോധന ഇന്നലെയും തുടര്‍ന്നു. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു.
ഇംപീരിയല്‍ ഹോട്ടല്‍, സുപ്രീം ബേക്കറി എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. സുപ്രീം ബാക്കറിയുടെ നിര്‍മാണ യൂനിറ്റ് വൃത്തിഹീനമായതിനാല്‍ അടച്ചുപൂട്ടി വൃത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടല്‍ സ്വദേശി വൃത്തിഹീനമായി തുടരുന്നതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. ഹോട്ടലുകളായ ന്യൂ ഇന്ത്യ, ഒ.വി റസ്റ്ററന്റ്, കുഞ്ഞിക്കണ്ടി റസ്റ്ററന്റ്, നോര്‍ത്ത് പാര്‍ക്ക് എന്നിവയ്ക്ക് ശുചിത്വ നിര്‍ദേശങ്ങളടങ്ങിയ നോട്ടിസ് നല്കി. കോണ്‍വെന്റ് റോഡില്‍ ട്രാഫിക് തടസം സൃഷ്ടിക്കും വിധം കച്ചവടം നടത്തിവരുന്ന പഴവര്‍ഗങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധനയ്ക്കു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷജില്‍കുമാര്‍, മധുസൂദനന്, ജി.എസ് സജികുമാര്‍, ടി.പി ബിജു, സജീവന് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."