HOME
DETAILS
MAL
ഭ്രാന്തന്‍
backup
September 10 2023 | 04:09 AM
കവിത
സാദിഖ് പതിരിപ്പറ്റ
ഒറ്റയ്ക്കു
ജീവിക്കുന്നതിന്റെ
ആത്മസംഘര്‍ഷത്താല്‍
പിടയുകയായിരുന്നു
ആ മൂത്തശരീരം.
അപ്പോഴെല്ലാം
മനസിന്റെ ജനല്‍പ്പാളികള്‍
താനേ തുറന്നടഞ്ഞു.
ക്ഷമയുടെ ഞരമ്പുകള്‍
വീര്‍ത്തുപൊട്ടി.
താടി തേനീച്ചക്കൂടായി
തലമുടി പൂങ്കുലകളായി.
അസമയത്തും
ആകാശം നോക്കി
ആശ്വാസം കൊണ്ടു.
കാണെക്കാണെ
കേള്‍ക്കെക്കേള്‍ക്കെ
നാട്ടുകാര്‍ വിധിയെഴുതി.
ഓന് ഭ്രാന്താണ്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."