യു.എസില്‍ വാക്സിനേഷന് ലക്ഷ്യംകണ്ടില്ല: ഉത്തരവാദി തങ്ങളല്ലെന്ന് ഫേസ്ബുക്ക്
കാലിഫോര്‍ണിയ: യു.എസില്‍ കൊവിഡിനെതിരായ വാക്സിനേഷന് ലക്ഷ്യംകാണാത്തതിന് തങ്ങളല്ല ഉത്തരവാദിയെന്ന് സമൂഹമാധ്യമ ഭീമന് ഫേസ്ബുക്ക്. തെറ്റായ വിവരങ്ങള്‍ നല്കി ഫേസ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന പ്രസിഡന്റ് ജോ ബൈഡന്റെ വിമര്‍ശനത്തിനു മറുപടിയായാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിനുകളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളെ വാക്സിനേഷനില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നായിരുന്നു ബൈഡന്റെ വിമര്‍ശനം. അതേസമയം വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഇതിനെ ഖണ്ഡിച്ചു.
യു.എസിലെ ഫേസ്ബുക് ഉപയോക്താക്കളില്‍ 85 ശതമാനവും കൊവിഡ് വാക്സിനെടുത്തവരോ എടുക്കാന്‍ ആഗ്രഹിക്കുന്നവരോ ആണ്. ജൂലൈ നാലിനകം രാജ്യത്തെ 70 ശതമാനത്തെ കുത്തിവയ്പെടുപ്പിക്കുകയായിരുന്നു ബൈഡന്റെ ലക്ഷ്യം. അതു സാധ്യമാകാത്തതിന് ഫേസ്ബുക്കല്ല ഉത്തരവാദി- കമ്പനി വൈസ് പ്രസിഡന്റ് ഗേ റോസന്‍ കോര്‍പറേറ്റ് ബ്ലോഗിലൂടെ വ്യക്തമാക്കി.
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിനെതിരേ നടപടിയെടുക്കാന്‍ കമ്പനി നിയമങ്ങളുണ്ടാക്കിയതായും ഫെയ്സ്ബുക്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."