അവതാരകയെ അപമാനിച്ച സംഭവം: ശ്രീനാഥ് ഭാസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കും
കൊച്ചി: അഭിമുഖത്തനിടെ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കും. ശ്രീനാഥ് ഭാസി തന്നെ നേരില്‍ കണ്ട് മാപ്പു ചോദിച്ചതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്ന് അവതാരക അറിയിച്ചു. പരാതി പിന്‍വലിക്കുന്നതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തിയതായും അവതാരക പറഞ്ഞു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷമാകും പരാതി പിന്‍വലിക്കുക. ഇക്കാര്യത്തില്‍ കോടതിയായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക. ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്,മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് തന്റെ ആവശ്യമെന്നും അവതാരക പ്രതികരിച്ചു. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചട്ടമ്പി സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതിനിടെയാണ് ശ്രിനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ഇതേതുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും സിനിമ സംഘടനകള്‍ക്കും പരാതി നല്‍കിയിരുന്നു. അവതാരകയുടെ പരാതിയില്‍ പൊലിസ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയില്‍ നിന്ന് വിശദീകരണം തേടി.
അവതാരക നിലവില്‍ പരാതിയുമായി മുന്നോട്ടുപോകില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായും ശ്രീനാഥ് ഭാസിയുടെ അഭിഭാഷകന്‍ ഇര്‍ഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."