HOME
DETAILS
MAL
ലൈസന്‍സില്ലാതെ സ്‌കൂള്‍: അജ്മാനില്‍ അറസ്റ്റ്
backup
September 30 2022 | 08:09 AM
ദുബൈ:ലൈസന്‍സില്ലാത്ത സ്‌കൂളിന്റെ പേരില്‍ രക്ഷിതാക്കളില്‍ നിന്നും ഫീസ് വാങ്ങി കബളിപ്പിച്ചയാളെ അജ്മാനില്‍ പൊലിസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെയാണ് പൊലിസിന്റെ നടപടി. പുതിയ അധ്യായന വര്‍ഷം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കാണ് സ്‌കൂള്‍ അടച്ചുപൂട്ടുകയും ഡയരക്ടര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും അപ്രത്യക്ഷരാവുകയും ചെയ്തത്. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. 1500 ഓളം രക്ഷിതാക്കള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ സ്‌കൂളിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടുവെന്നാണ് വിശദീകരണം. എന്നാല്‍ ഈ അക്കാദമിക വര്‍ഷത്തില്‍ സ്‌കൂള്‍ തുറക്കാന്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ലെന്ന് അജ്മാനിലെ അല്‍ ജര്‍ഫ് കോംപ്രഹെന്‍സീവ് പൊലിസ് സ്റ്റേഷന്‍ മേധാവി മേജര്‍ മുഹമ്മദ് അല്‍ ഷാലി പറഞ്ഞു. ഇത് വകവെക്കാതെ സ്‌കൂളിലെ അഡ്മിഷന്‍ നടപടികളുമായി മുന്നോട്ട് പോവുകയും ഫീസ് വാങ്ങുകയും ചെയ്യുകയായിരുന്നു.സ്‌കൂളിലേക്ക് കുട്ടികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയെന്ന് പരസ്യം ചെയ്യുകയും നിരവധി ഓഫറുകള്‍ നല്‍കി രക്ഷിതാക്കളെ അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്തുവെന്ന് പൊലിസ് പറഞ്ഞു.
പണം വാങ്ങിയതിന് രക്ഷിതാക്കള്‍ക്കെല്ലാം രസീത് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്.പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയ പൊലിസ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ സ്‌കൂളുകളുടെ ലൈസന്‍സ് വിവരങ്ങള്‍ പരിശോധിക്കണമെന്നും ഒരു തരത്തിലുമുള്ള നിയമലംഘനങ്ങളും അനുവദിക്കില്ലെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."