HOME
DETAILS

മധ്യവയസ്‌കയുടെ ജീവിതമാര്‍ഗം പൂട്ടി അധികൃതര്‍, മനുഷ്യത്വത്തിന്റെ താക്കോലില്‍ തുറന്ന് യൂസഫലി

  
backup
July 19 2021 | 04:07 AM

45632632-2

 

സ്വന്തം ലേഖകന്‍
കൊച്ചി: ആ പെട്ടിക്കടയ്ക്ക് അധികൃതര്‍ ഇട്ട പൂട്ട് പൊളിച്ചില്ലായിരുന്നുവെങ്കില്‍ അതിജീവനത്തിനായി പൊരുതുന്ന അമ്മയുടേയും മാനസിക വെല്ലുവിളി നേരിടുന്ന മകളുടേയും ജീവിതത്തിനായിരുന്നു താഴുവീഴുക. വാടക കുടിശ്ശികയുടെ പേരില്‍ മറൈന്‍ ഡ്രൈവ വാക്ക് വേയിലെ 54 കാരിയുടെ പെട്ടിക്കട ജി.സി.ഡി.എ പൂട്ടിച്ചപ്പോള്‍, മനുഷ്യത്വത്തിന്റെ പേരില്‍ ഒന്‍പത് ലക്ഷം കുടിശ്ശിക അടച്ച് കട തുറക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി സാഹചര്യമൊരുക്കി.


താന്തോന്നിത്തുരുത്ത് സ്വദേശിനിയായ പ്രസന്ന ഹൈക്കോടതി വിധിയുടെ സഹായത്തോടെ നടത്തിയിരുന്ന പെട്ടിക്കടയാണ് വിശാല കൊച്ചി വികസന അതോറിറ്റി അധികൃതര്‍ അഞ്ചു ദിവസം മുമ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തത്. അന്നുമുതല്‍ കടയുടെ മുമ്പില്‍ പ്രസന്ന നടത്തിയ സമരം ഇന്നലെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പ്രശ്‌നത്തില്‍ ഇടപെട്ടത്. പ്രസന്ന അടയ്ക്കാനുള്ള തുക മുഴുവന്‍ അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ ഉച്ചയോടെ അറിയിച്ചു. ഇതോടൊപ്പം കടയിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ രണ്ടു ലക്ഷം രൂപയും നല്‍കുമെന്ന് എം.എ യൂസഫലി അറിയിച്ചു.


ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റര്‍ എന്‍.ബി സ്വരാജ് നേരിട്ടെത്തിയാണ് ഇക്കാര്യങ്ങള്‍ പ്രസന്നയെ അറിയിച്ചത്. ഇന്നലെത്തന്നെ കുടിശ്ശിക തുക മുഴുവന്‍ അടയ്ക്കാന്‍ ജി.സി.ഡി.എ ചെയര്‍മാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫിസ് അവധിയായതിനാല്‍ നടന്നില്ല. ലുലു ഗ്രൂപ്പിന്റെ സഹായത്തോടെ തങ്ങള്‍ക്ക് പുനര്‍ജന്മമാണ് കിട്ടിയിരിക്കുന്നതെന്നും പ്രസന്ന പറഞ്ഞു. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ കുടിശ്ശിക അടച്ചുതീര്‍ക്കാമെന്ന് ജി.സി.ഡി.എ സെക്രട്ടറിക്ക് കത്തുനല്‍കിയെങ്കിലും അനുവദിച്ചില്ല. ഇന്നലെ രാവിലെ ടി.ജെ വിനോദ് എം.എല്‍.എയും ഇടപെട്ടിരുന്നു. അവര്‍ പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന മകളെ വളര്‍ത്താന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അഞ്ചുവര്‍ഷം മുമ്പാണ് ഹൈക്കോടതി ഉത്തരവനുസരിച്ച് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കട തുടങ്ങാന്‍ ജി.സി.ഡി.എ അനുമതി നല്‍കിയത്. ഇവരുടെ മറ്റൊരു മകള്‍ അപകടത്തില്‍ മരിച്ചിരുന്നു. മുമ്പ് ഇവര്‍ ലോട്ടറി വില്‍പന നടത്തിയിരുന്ന തട്ട് പൊളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ജി.സി.ഡി.എയ്ക്ക് തറവാടക നല്‍കണമെന്ന വ്യവസ്ഥയിലാണ് സ്ഥലം അനുവദിച്ചത്. 3.25 ലക്ഷം രൂപ വായ്പയെടുത്താണ് പ്രസന്ന കട തുടങ്ങിയത്.
അതേസമയം, നിരവധി തവണ നോട്ടിസ് അയച്ചിട്ടും മറുപടിയില്ലാതെ വന്നതോടെയാണ് കടപൂട്ടി സീല്‍ ചെയ്തതെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലിം പറഞ്ഞു. നേരത്തേയും സമാന നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നുണ്ടായ കോടതി ഇടപെടലില്‍ തീരുമാനിച്ച തുകയും അവര്‍ അടക്കുന്നില്ല. കുടിശ്ശിക ഇത്ര ഭീമമായ തുകയാകുമ്പോള്‍ ഈടാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടായേക്കാമെന്നും അതൊഴിവാക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.


ലുലു ഗ്രൂപ്പ് പ്രസന്നയുടെ വാടക കുടിശ്ശിക അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഒന്‍പത് ലക്ഷത്തില്‍ നിന്ന് കട അടച്ചിട്ടിരുന്ന കാലയളവിലെ വാടകയിനത്തിലും പലിശയിനത്തിലും ഇളവുകള്‍ വേണമെന്ന് ലുലു ഗ്രൂപ്പിന്റെ ആവശ്യം അനുവദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago