കാഞ്ഞിരപ്പള്ളിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരി മരിച്ചു
കാഞ്ഞിരപ്പള്ളി; കാഞ്ഞിരപ്പള്ളിയില്‍ തിളച്ച പാല് വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചു. ഇടക്കുന്നം പയ്യമ്പള്ളി പ്രിന്‍സിന്റെയും ദിയയുടേയും മകള്‍ സെറ മരിയ പ്രിന്‍സാണ് മരിച്ചത്. പൊള്ളലേറ്റ് പതിനാറ് ദിവസമായി ചികിത്സയിലായിരിക്കെയാണ് സേറയുടെ മരണം.
തിളപ്പിച്ച പാല് സ്റ്റൗവില്‍ നിന്നും വാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി കുഞ്ഞ് ദിയയുടെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ കണ്ണിലും ചെവിയിലും ഉള്‍പ്പെടെ ഇടതുഭാഗത്ത് സാരമായ പൊള്ളലേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആദ്യം നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് അണുബാധയും ന്യുമോണിയയും ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ഒമാനില്‍ ജോലിയിലായിരുന്ന പ്രിന്‍സ് കുട്ടിയുടെ മരണമറിഞ്ഞാണ് നാട്ടില്‍ എത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഒരു അനാസ്ഥയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."