കെജ്രിവാളിനെ അനുകൂലിച്ച് പ്രസ്താവന; ജര്‍മ്മനിയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു
ഡല്‍ഹി: ദില്ലി മദ്യനയ അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജര്‍മ്മനിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. അരവിന്ദ് കെജ്!രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പരാമര്‍ശത്തിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ജര്‍മ്മന്‍ വിദേശകാര്യ വക്താവ് ഇടപെടുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഔദ്യോഗിക പ്രതിഷേധം അറിയിക്കാന്‍ ജര്‍മ്മന്‍ എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ജോര്‍ജ്ജ് എന്‍സ്വെയ്ലറെ വിദേശകാര്യ മന്ത്രാലയം ഇന്ന് വിളിച്ചിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശങ്ങളും രാജ്യത്തിന്റെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ആരോപണങ്ങള്‍ നേരിടുന്ന ഏതൊരാളെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന ജര്‍മ്മനിയുടെ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."