HOME
DETAILS
MAL
കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു
backup
August 25 2016 | 20:08 PM
വടകര: കോട്ടപ്പള്ളി -വള്ള്യാട് റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. തിരുമന എല്‍.പി സ്കൂളിനു സമീപമാണ് ഒരാഴ്ചയായി പൈപ്പ് പൊട്ടിക്കിടക്കുന്നത്. റോഡിന്റെ പകുതിയിലധികം ഭാഗവും തകര്‍ന്നതിനാല്‍ വാഹന ഗതാഗതവും കാല്‍നട യാത്രയും ദുഷ്കരമായിരിക്കുയാണ്.
പൈപ്പ് പൊട്ടി വന്‍ഗര്‍ത്തം രൂപപ്പെട്ടത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടാനും സാധ്യതയുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര് യാത്രചെയ്യുന്ന റോഡിന്റെ അവസ്ഥ വാട്ടര്‍ അതോറിറ്റി അധികാരികളെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."