ആര്.എസ്.എസിന് തിരിച്ചടി; റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്നാട് സര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു
ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്നാട് സര്‍ക്കാര്‍ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി, സര്‍ക്കാര്‍ നിലപാട് ശരിവച്ചത്.
പിഎഫ്ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, ഒക്ടോബര്‍ രണ്ടിന് പകരം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താവുന്നതാണെന്ന് ആര്‍എസ്എസിനോട് നിര്‍ദേശിച്ചു. അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം നിലനില്ക്കുമ്പോള് കേരളം അനുമതി നല്‍കിയെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാണിച്ചെങ്കിലും ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നതെന്ന് ആര്‍എസ്എസ് അഭിഭാഷകന് വാദിച്ചു.
ഗോഡ്സെയുടെ പിന്തുടര്ച്ചക്കാര്ക്ക് ഗാന്ധിജയന്തി ആഘോഷിക്കാന്‍ എന്തവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."