HOME
DETAILS

രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്നത് കടുത്ത തലവേദനയും കൊണ്ടാണോ; ഇവയാവാം കാരണങ്ങള്‍

  
backup
September 10 2023 | 09:09 AM

morning-headaches-12345

രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്നത് കടുത്ത തലവേദനയും കൊണ്ടാണോ; ഇവയാവാം കാരണങ്ങള്‍

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍തന്നെ വല്ലാത്ത ഒരു തലവേദന. പലര്‍ക്കും സ്ഥിരമായി അനുഭപ്പെടുന്ന പ്രയാസമായണിത്. അന്നത്തെ ദിവസം തന്നെ പാഴാവാന്‍ ഇതുമതി. മൈഗ്രെയ്ന്‍ തലവേദന, ക്ലസ്റ്റര്‍ തലവേദന, ഹിപ്‌നിക് തലവേദന, ടെന്‍ഷന്‍ തലവേദന, പരോക്‌സിമല്‍ ഹെമിക്രാനിയ എന്നിങ്ങനെ പലതരം തലവേദനകള്‍ അനുഭവപ്പെടാം.

ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുള്ള തലവേദനയ്ക്ക് താഴെ പറയുന്ന ജീവിത ശൈലികള്‍ കാരണമാവാം.

  1. ഉറക്കമില്ലായ്മ
    രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നതിന്റെ സൂചനയാകാം രാവിലെയുള്ള തലവേദന. ദീര്‍ഘകാലം ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവരും ഇത്തരം തലവേദനയെ കുറിച്ച് പരാതിപ്പെടാറുണ്ട്.
  2. അമിത ഉറക്കം
    ഉറക്കമില്ലായമ പോലെ തന്നെ കൂടുതല്‍ നേരം കിടന്നുറങ്ങുന്നതും തലവേദജനക്ക് കാരണമാവുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കല്‍ ക്ലോക്കിനെ താളം തെറ്റിക്കാം.
  3. സ്‌ലീപ് അപ്‌നിയ
    ഉറക്കത്തിനിടയില്‍ നൈമിഷികമായി ശ്വാസം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് സ്‌ലീപ് അപ്‌നിയ. ഇതും തലവേദനയുടെ ഒരു കാരണമാകാം. ഉറക്കെയുള്ള കൂര്‍ക്കം വലിയെല്ലാം സ്‌ലീപ് അപ്‌നിയയുടെ ലക്ഷണങ്ങളാണ്. സ്‌ലീപ് അപ്‌നിയ ഉറക്കത്തിന്റെ നിലവാരം കുറയ്ക്കാനും ഇടയ്ക്കിടെ ഉണരാനും കാരണമാകും. ഇവയെല്ലാം രാവിലെ തലവേദനയ്ക്ക് ഇടയാക്കും.
  4. വിഷാദരോഗവും ഉത്കണ്ഠയും
    വിഷാദരോഗവും ഉത്കണ്ഠയുമെല്ലാം മൈഗ്രെയ്ന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വിഷാദരോഗം ആവശ്യത്തിന് ഉറക്കം ലഭിക്കുന്ന സാഹചര്യവും ഇല്ലാതാക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നത് ഉറക്കത്തെ സഹായിക്കുകയും തലവേദനകള്‍ ഇല്ലാതാക്കുകയും ചെയ്യും.
  5. പല്ല് കടിക്കല്‍
    ചിലര്‍ക്ക് ഉറക്കത്തില്‍ പല്ല് കടിക്കുന്ന ശീലമുണ്ട്. ബ്രൂക്‌സിസം, ഗ്രിന്‍ഡിങ് എന്നിങ്ങനെയെല്ലാം ഇതിനെ വിളിക്കുന്നു. ഉറക്കത്തിലെ പല്ല് കടി താടിയെല്ലിലെ ടെംപൊറോമാന്‍ഡിബുലാര്‍ സന്ധിയില്‍ വേദനയുണ്ടാക്കുകയും ഇത് തലവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു.
  6. നിര്‍ജലീകരണം
    ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥയും അസഹനീയമായ തലവേദനയ്ക്ക് കാരണമാകാം. രാത്രയില്‍ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ ഉറങ്ങുന്ന സമയത്ത് നിര്‍ജലീകരണം ഉണ്ടാവുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. മദ്യപിച്ച ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജലീകരണമാണ് ഇവിടെയും പ്രശ്‌നം.
  7. കഴുത്തിലെ പേശികളില്‍ സമ്മര്‍ദം
    ശരിയായ പൊസിഷനില്‍ അല്ലാത്ത ഉറക്കം കഴുത്തിലെ പേശികളില്‍ അമിതമായ സമ്മര്‍ദത്തിനിടയാക്കുന്നു. ഈ സമ്മര്‍ദം ഉണരുമ്പോള്‍ തലവേദനയായും മാറാം.

ഇവയ്‌ക്കെല്ലാം പുറമേ തിരിച്ചറിയപ്പെടാത്ത രോഗങ്ങളും ഉറക്കമുണരുമ്പോഴുള്ള തലവേദനയ്ക്ക് പിന്നിലുണ്ടാകാം. ഉദാഹരണത്തിന് തലച്ചോറിലെ ട്യൂമര്‍ പോലുള്ള രോഗാവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാറുണ്ട്. നിരന്തരമായി തലവേദന അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി രോഗകാരണം കണ്ടെത്തേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരത്തില്‍ ജലാംശം നല്‍കുന്നത് തലവേദന കുറക്കുന്നു. അതിനാല്‍ ദിവസം ഒരു ഗ്ലാസ് ശുദ്ധജലത്തോടെ ആരംഭിക്കൂ. ഉറക്കത്തില്‍ കൃത്യ നിഷ്ഠ നിര്‍ബന്ധമാണ്. സുഖപ്രദമായ ഉറക്കം ലഭിക്കാനുള്ള അന്തരീക്ഷമുണ്ടാക്കുക. ഉറക്കം കുറവുള്ളവര്‍ പകല്‍ സയങ്ങളില്‍ ഉറങ്ങാതിരിക്കുക. കഴുത്തിനും മറ്റും ആയാസകരമായ പൊസിഷനുകളില്‍ ഉറങ്ങഉക. യോഗ പോലുള്ള മാര്‍ഗങ്ങള്‍ ശീലിക്കുക. മദ്യം, കഫീന്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. രാവിലെ ഉണര്‍ന്നാല്‍ കഴിത്തിന് മൃദുവായ വ്യായാമം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago