HOME
DETAILS

ദേശീയപാത സ്ഥലമെടുപ്പ് സമരങ്ങളില്‍ നിന്ന് മുഖ്യധാരാ കക്ഷികള്‍ പിന്മാറുന്നതായി ആരോപണം

  
backup
August 25 2016 | 20:08 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%ae


വടകര: ദേശീയപാത സ്ഥലമെടുപ്പിനെതിരേ ജില്ലയില്‍ നടക്കുന്ന പ്രതിരോധ സമരങ്ങളോട് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ മുഖംതിരിക്കുന്നുവെന്ന് കര്‍മസമിതി. കര്‍മസമിതിയുടെ നേതൃത്വത്തില്‍ സര്‍വേ തടയല്‍ അടക്കമുള്ള സമരങ്ങള്‍ ഓരോ ദിവസവും നടക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ നിസംഗത ചോദ്യം ചെയ്യപ്പെടുകയാണ്.
പുതിയ റോഡിന്റെ ഘടന പരസ്യപ്പെടുത്തുക, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ സര്‍വേ നിര്‍ത്തിവയ്ക്കുക, സമരസംഘടനകളുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെ നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടും ഈ സ്ഥലങ്ങളിലുള്ള എം.എല്‍.എമാരും എം.പിയും പ്രശ്‌നപരിഹാരത്തിനായി ഇടപെടുന്നില്ലെന്നാണ് സമരക്കാര്‍ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ സമരത്തിലുണ്ടായിരുന്ന സി.പി.എം അവര്‍ക്ക് ഭരണം ലഭിച്ചതോടെ പിന്‍വലിഞ്ഞിരിക്കുകയാണ്. 30 മീറ്ററില്‍ നാലുവരിയാണ് പ്രായോഗികമെന്ന് പറഞ്ഞ സി.പി.ഐ നേതൃത്വവും റവന്യൂ വകുപ്പ് കയ്യിലുണ്ടായിട്ടും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കര്‍മസമിതിയുടെ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി നേതൃത്വവും കേന്ദ്രഭരണത്തിനു പിന്തുണ പ്രഖ്യാപിച്ച് മാറിനില്‍ക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി.
ജനകീയസമരങ്ങള്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി നിര്‍ദേശമുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ദേശീപാത സമരത്തോട് മുഖംതിരിക്കുകയാണെന്നാണ് ആരോപണം. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയൊഴികെ മറ്റൊരിടത്തും സജീവമായി പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും കര്‍മസമിതി കുറ്റപ്പെടുത്തി.
ഭരണം തങ്ങളുടെ കൈകളിലായിരുന്നിട്ടും പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സി.പി.എം നേതൃത്വം തയാറാകുന്നില്ലെന്നാണ് കിടപ്പാടം നഷ്ടപ്പെടുന്ന പാര്‍ട്ടി അണികള്‍ പറയുന്നത്. ഇടത് അനുഭാവികളായ വ്യാപാരിവ്യവസായ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ലാന്റ് അക്വിസിഷന്‍ തഹസില്‍ദാറുടെ ഓഫിസിനു മുന്നില്‍ സമരം നടത്തിയിരുന്നു.
എന്നാല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ സംഘടനയില്‍ അംഗങ്ങളായ വ്യാപാരികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
പ്രശ്‌നപരിഹാരത്തിന് എത്രയുംവേഗം ചര്‍ച്ചകള്‍ക്ക് തയാറാവണമെന്നും മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ പ്രദേശിക നേതൃത്വങ്ങള്‍ ഇക്കാര്യം ഉന്നത നേതൃത്വങ്ങളെ അറിയിക്കണമെന്നുമാണ് അണികള്‍ക്കിടയിലെ വികാരം.

















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago