അകത്തും പുറത്തും അഴകേറ്റും സ്‌നേക്ക് പ്ലാന്റ്
പണ്ട് കാലങ്ങളില്‍ ആര്‍ക്കും വേണ്ടാതെ തൊടിയിലും പറമ്പിലും ധാരാളം കണ്ടിരുന്ന സസ്യമായിരുന്നു സ്‌നേക്ക് പ്ലാന്റ്. സര്‍പ്പപ്പോള, മദര്‍ ഇന്‍ ലോ ടംഗ് (mother inlaw's tongue), സെന്റ് ജോര്‍ജ്‌സ് സ്വോര്‍ഡ് (St.George's Sword), സാന്‍സേവിയേരിയ ) എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Dracaena Trifasciata എന്നാണ്. അന്ന് ഒരധികപ്പറ്റായി നോക്കി കണ്ടിരുന്ന ഇവനിപ്പോ ട്രെന്‍ഡിങ് പ്ലാന്റുകളുടെ കൂട്ടത്തില്‍ മുന്‍ നിരയിലാണ്.
വളര്‍ത്താന്‍ ഏറെയൊന്നു പണിപ്പെടേണ്ട എന്നതു തന്നെയാണ് അകത്തും പുറത്തും സ്‌നേക്ക് പ്ലാന്റിനെ താരമാക്കുന്നത്. വെള്ളം മാസത്തിലൊരിക്കല്‍ ഒഴിച്ചു കൊടുത്താല്‍ മതി. വേണമെങ്കില്‍ വെള്ളമില്ലാതെ രണ്ടു മാസം വരെ നിന്നോളും. സാധാരണ ചെടികള്‍ക്ക് കൊടുക്കുന്ന പൊട്ടിങ് മിക്‌സ് മതി ഇതിനും. രണ്ടു മുന്നു മാസം കൂടുമ്പോള്‍ ചാണകപൊടിയോ ഏതെങ്കിലും വളമോ കൊടുക്കാം.
ഇതിന്റെ ഒരുപാട് വെറൈറ്റീസ് ഉണ്ട്. ഇലയുടെ അറ്റത്തു മഞ്ഞ കളര്‍ ഉള്ള ചെടിക്കാണ് കൂടുതല്‍ പ്രിയം. പൊക്കം കുറഞ്ഞ വെറൈറ്റീസുമുണ്ട്. സാന്‍സേവിയേരിയ ടൈപ്പ് ആണത്. ഈ ചെടിയുടെ ഒരിലയുണ്ടെങ്കില്‍ അത് മൂന്നായി മുറിച്ച് തൈകള്‍ കിളിപ്പിക്കാം.
ഇന്‍ഡോര്‍ വെക്കുന്ന ഏതൊരു ചെടിയും രണ്ടു മാസം കൂടുമ്പോഴെങ്കിലും പുറത്തെ വെളിച്ചത്തില്‍ വെക്കണം. ഇലകളൊക്കെ വൃത്തിയാക്കി കൊടുക്കണം. അധികം സൂര്യ പ്രകാശം വേണ്ടാത്ത ചെടി ആയതിനാല്‍ അകത്ത് എവിടെ വേണമെങ്കിലും വളര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."