ഒറ്റത്തവണ ചാര്‍ജില്‍ 730 കി.മീ സഞ്ചരിക്കാം; അറിയാം ഈ അടിപൊളി ഇലക്ട്രിക്ക് കാറിനെ
Byd ടാങ് ഇ.വി തങ്ങളുടെ 2023 പതിപ്പ് വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്. 2022 മോഡലിനെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റിലേക്ക് എത്തുന്ന ഈ വാഹനം, ഡ്യുവല്‍ ടോണ്‍ ഫിനിഷിങ്ങിലാണ് കമ്പനി പുറത്തിറക്കുന്നത്.
DiSusC ഇന്റലിജന്റ് ഡാംപിംഗ് ബോഡി കണ്‍ട്രോള്‍ സിസ്റ്റം വഴി യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്ന തരത്തിലാണ് വാഹനം നിര്‍മ്മിച്ചിട്ടുളളത്.
എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും വാഹനം ചടുലവും പ്രവര്‍ത്തനക്ഷമവുമാണെന്ന് ഉറപ്പാക്കുന്ന ഒരു ബോഡി കണ്‍ട്രോള്‍ഡ് സിസ്റ്റമാണ് ഇത്.
എമര്‍ജന്‍സി ബ്രേക്കിംഗ്, ഫുള്‍ത്രോട്ടില്‍ ആക്‌സിലറേഷന്‍, ഹൈസ്പീഡ് കോര്‍ണറിംഗ് തുടങ്ങിയ സാഹചര്യങ്ങളില്‍ വാഹനം റോള്‍ഓവര്‍ ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു എന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രധാന സവിശേഷത.ആറ് സീറ്റ്, ഏഴ് സീറ്റ് എന്നിങ്ങനെ രണ്ട് തരം വേരിയന്റുകളിലാണ് byd ടാങ് പുറത്തിറങ്ങുന്നത്. കൂടാതെ വ്യത്യസ്ഥ തരം ഡ്രൈവിങ് റേഞ്ചുകളും വാഹനത്തില്‍ ലഭ്യമാണ്.
225 bhp പരമാവധി കരുത്തും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഫ്രണ്ട് സിംഗിള്‍ മോട്ടോറാണ് ബേസ് മോഡലില്‍ BYD സജ്ജീകരിച്ചിരിക്കുന്നത്. ഇത് 600 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ലോംഗ് റേഞ്ച് വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 730 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സിംഗിള്‍ ഫ്രണ്ട് മോട്ടോര്‍ 241 bhp മാക്‌സ് പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെയാണ് ടോപ്പ്‌സ്‌പെക്ക് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.
ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന ഈ വാഹനത്തിന് ഏകദേശം 30 മിനിട്ട് കൊണ്ട് 30 മുതല്‍ 70 ശതമാനം വരെ ചാര്‍ജിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.600 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ബേസ് മോഡലിന് ് ഏകദേശം 28.41 ലക്ഷം രൂപയാണ് വില.
730 കിലോമീറ്റര്‍ റേഞ്ചുമായി വരുന്ന വേരിയന്റിന് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 31 ലക്ഷം രൂപയില്‍ താഴെ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റിന് ് 34.09 ലക്ഷം രൂപയാണ് വിലവരുന്നത്.
Content Highlights:tang ev byd launching details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."