ലഹരിമുക്ത കേരളത്തിനായി കലാലയങ്ങള്‍; രണ്ടു മുതല്‍ നവംബര്‍ ഒന്നു വരെ വിപുലമായ പ്രചാരണം
പാലക്കാട് • ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നിരവധി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തതായി ഉന്നത വിദ്യാഭ്യാസ,സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കാന്‍ തീവ്രയജ്ഞ പരിപാടികള്‍, കലാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കല്‍, വിളംബര ജാഥകള്‍ , ലഹരിവിരുദ്ധ കാംപയിന്‍,വിമുക്തി ക്ലബ്ബുകള്‍, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യല്‍ മീഡിയ പ്രചാരണം, ലഹരി വിരുദ്ധ കവിത, കഥാ രചനാ മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ഹോസ്റ്റലുകളില്‍ വാര്‍ഡന്‍ കണ്‍വീനറായിയുള്ള ശ്രദ്ധ കമ്മിറ്റിയും കോളജുകളില്‍ വൈസ് പ്രിന്‍സിപ്പൽ കണ്‍വീനറായുള്ള നേര്‍ക്കൂട്ടം കമ്മിറ്റിയും എല്ലാ ഹോസ്റ്റലുകളിലും കോളജുകളിലും ഉറപ്പുവരുത്തും. എല്ലാ കാംപസുകളിലും വിമുക്തി ക്ലബ്ബുകള്‍ സ്ഥാപിക്കും.ലഹരിക്കെതിരായ വിഡിയോചിത്ര നിര്‍മാണ മത്സരമുള്‍പ്പെട്ട 'ലഹരിക്കെതിരെ യുവത കാമറയെടുക്കുന്നു' പദ്ധതി, സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ 'മുക്തധാര: ഡ്രഗ് ഫ്രീ ക്യാംപസ്' പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്‌ക്കാരം എന്നിവയും നടപ്പിലാക്കും
എന്‍.എസ്.എസിന്റേയും,എന്‍.സി.സിയുടേയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധസേന രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."