കുവൈത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
New leadership for Kuwait KMCC Manjeswaram constituency committee
കുവൈത്ത് സിറ്റി: കുവൈറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ഉമ്മർ ഉപ്പള, ജനറല്‍ സെക്രട്ടറിയായി നാസർ അംബാർ, ട്രഷററായി മുഹമ്മദ് പെർളയെയും തിരഞ്ഞെടുത്തു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ബഷീർ മുന്നണിപ്പടിയുടെ അധ്യക്ഷതയില്‍, മൊയ്‌ദീൻ ബായാർ സ്വാഗതവും കുവൈറ്റ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ ഉത്ഘാടനവും നിർവഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി നാസർ അംബാർ അവതരിപ്പിച്ചു.
മറ്റു ഭാരവാഹികളായി ഇബ്രാഹിം പത്വാടി, അബ്ദുള്ള ബത്തേരി, റഹ്മാൻ മച്ചമ്പാടി, കലന്ദർ അംബാർ എന്നിവരെ വൈസ്പ്രസിഡന്റ്മാരായും ശാഹുൽ ചെറുഗോളി, സലിം സോങ്കാൽ, സിറാജ് മിയാപ്പദവ്, അബ്ദുൽ മുനീർ ഹിദായത് നഗർ എന്നിവരെ സെക്രെട്ടറിമാരായും തെരെഞ്ഞെടുത്തു.
റിട്ടേണിങ് ഓഫീസർമാരായ കെപി കുഞ്ഞബ്ദുല്ലഹ്, അസീസ് തളങ്കര എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."