HOME
DETAILS

കീഴടങ്ങിയത് പാര്‍ട്ടിക്ക്; പ്രായപരിധി വിഷയത്തില്‍ നിലപാട് മയപ്പെടുത്തില്ലെന്ന് സി. ദിവാകരന്‍

  
backup
October 01 2022 | 06:10 AM

c-divakaran-stand-on-age-limit-in-cpi2022-sep

തിരുവനന്തപുരം: സിപിഐയിലെ പ്രായപരിധി തര്‍ക്കം തുടരുന്നതിനിടെ വിഷയത്തില്‍ താന്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന പ്രതികരണവുമായി സി ദിവാകരന്‍. പ്രായപരിധി വെറും മാര്‍ഗനിര്‍ദേശം മാത്രമാണെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാടാണ് ശരിയെന്ന് സി ദിവാകരന്‍ അഭിപ്രായപ്പെട്ടു.

പ്രായപരിധി എന്നത് മാര്‍ഗനിര്‍ദേശമാണ് തീരുമാനമല്ലെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതോടെ അതൊരു അടഞ്ഞ അധ്യായമായി മാറി. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതില്‍ ആരെയും ഭയപ്പെടുന്നില്ലെന്നും സി ദിവാകരന്‍ വ്യക്തമാക്കി.

അതേസമയം, സി.പി.ഐ പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്താന്‍ സി.ദിവാകരന്‍ വൈകിയെത്തിയത് പ്രവര്‍ത്തകരില്‍ ആശങ്ക പടര്‍ത്തി. പതാക ഉയര്‍ത്തേണ്ട സമയമായിട്ടും സമ്മേളനഹാളില്‍ നിന്ന് എത്താതിരുന്ന ദിവാകരനെ ആളയച്ച് വിളിപ്പിക്കുകയായിരുന്നു.

കെ ഇ ഇസ്മായിലും സി ദിവാകരനും ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുന്‍പ് പരസ്യമായി രംഗത്തെത്തിയിരുന്നത്. എന്നാല്‍ വിഷയത്തില്‍ താന്‍ നിലപാട് മയപ്പെടുത്തുവെന്ന സൂചനയാണ് കെ ഇ ഇസ്മായിലിന്റെ ഇന്നത്തെ പ്രതികരണത്തിലുണ്ടായിരുന്നത്. പ്രായപരിധി നടപ്പാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ ഇസ്മായില്‍ എന്ത് ചെയ്യാം പ്രായമായിപ്പോയില്ലേ എന്നും പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago