HOME
DETAILS
MAL
കേരളത്തിലെ അഞ്ച് ആര്.എസ്.എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ
backup
October 01 2022 | 07:10 AM
ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് ആര്.എസ്.എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ. എന്‍.ഐ.എ മുന്നറിയിപ്പ് കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. 11 കേന്ദ്ര സേനാംഗങ്ങള്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കും.
പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് അറിയുന്നത്. നേതാക്കന്മാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പി.എഫ്.ഐ നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടില്‍നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത രേഖയില്‍ കേരളത്തിലെ അഞ്ച് ആര്.എസ്.എസ് നേതാക്കളെ നോട്ടമിടുന്നതായി വിവരമുണ്ടെന്നാണ് എന്‍.ഐ.എ കേന്ദ്രത്തെ അറിയിച്ചിരുന്നത്.
പിഎഫ്ഐക്കെതിരെ നടത്തിയ റെയ്ഡില്‍ അവര്‍ ചില ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."