പരിശീലനത്തിന് തുടക്കമിട്ട് ഇന്ത്യന്‍ താരങ്ങള്‍
ടോക്കിയോ: വിശ്വകായിക മാമാങ്കമായ ഒളിംപിക്സ് ഈയാഴ്ച ആരംഭിക്കാനിരിക്കെ ജപ്പാനിലെത്തിയ ഇന്ത്യന്‍ അത്ലറ്റുകള് പരിശീലനം ആരംഭിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു ഇന്ത്യയുടെ കൂടുതല്‍ താരങ്ങള്‍ ടോക്കിയോയിലെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച അത്ലറ്റുകള് ഗെയിംസ് വില്ലേജിലേക്കു മാറി.
അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരി, അതാനു ദാസ്, ടേബിള്‍ ടെന്നീസ് താരങ്ങളായ ജി സത്യന്, അചന്ദ ശരത്കമല്‍, ബാഡ്മിന്റണ്‍ താരങ്ങളായ പി.വി സിന്ധു, ബി സായ്പ്രണീത്, ജിംനാസ്റ്റിക്സ് താരം പ്രണതി നായിക്ക് എന്നിവരാണ് തിങ്കളാഴ്ച മുതല്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു അമ്പെയ്ത്തിലെ താരദമ്പതികള്‍ കൂടിയായ ദീപികയും അതാനുവും യുമെനിഷിമ പാര്‍ക്കില്‍ അമ്പെയ്ത്തില്‍ പരിശീലനം നടത്തിയത്.
കന്നി ഒളിംപിക് മെഡലെന്ന ലക്ഷ്യവുമായിട്ടാണ് ടി.ടി താരങ്ങളായ സത്യന്, ശരത്കമല്‍ എന്നിവരുടെ പടയൊരുക്കം. പരശീലകന്‍ മനോഹര്‍ ശര്‍മയുടെ കീഴിലായിരുന്നു ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഏക സാന്നിധ്യമായ പ്രണതി പരിശീലിച്ചത്. ഇന്ത്യയുടെ സെയ്ലിങ് താരങ്ങളും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."