HOME
DETAILS

'ഉമ്മന്‍ ചാണ്ടി ക്രൂരമായ വേട്ടയാടലിന് ഇരയായി, അദ്ദേഹത്തോട് മാപ്പ് പറയണം' ; സോളാര്‍ ഗൂഢാലോചനയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍

  
backup
September 11 2023 | 08:09 AM

kerala-assembly-discuss-new-findings-of-solar-case

'ഉമ്മന്‍ ചാണ്ടി ക്രൂരമായ വേട്ടയാടലിന് ഇരയായി, അദ്ദേഹത്തോട് മാപ്പ് പറയണം' ; സോളാര്‍ ഗൂഢാലോചനയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച ആരംഭിച്ചു. യു.ഡി.എഫ് എം.എല്‍.എ ഷാഫി പറമ്പില്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ഉമ്മന്‍ ചാണ്ടി ക്രൂരമായ വേട്ടയാടലിന് ഇരയായെന്ന് പ്രമേയമവതരിപ്പിക്കവേ ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം നേരിട്ടത് കടുത്ത അവഹേളനമാണ്. അദ്ദേഹത്തോട് മാപ്പുപറയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇരട്ടമുഖമാണെന്നും അദ്ദേഹം തുറന്നടിച്ചു. തലപ്പുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഉമ്മന്‍ ചാണ്ടി മാപ്പു തന്നാലും കേരളത്തിലെ പൊതു സമൂഹം മാപ്പു തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച നടക്കുക. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തുന്നത്.

ഗൂഢാലോചന നടന്നു എന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്നും മാധ്യമങ്ങളില്‍ നിന്നുള്ള അറിവു മാത്രമാണുള്ളതെന്നും വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സഭയില്‍ അറിയിച്ചിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമല്ല. അതിനാല്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുന്ന പരാമര്‍ശങ്ങള്‍ക്ക് മേല്‍ അഭിപ്രായം പറയല്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും ചില മാധ്യമവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നത് യുക്തിക്ക് നിരക്കാത്തതാണ്. സര്‍ക്കാരിന് ഔദ്യോഗികമായി ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനനടത്തിയും നിയമപോദേശം നടത്തിയുമാണ് നടപടികള്‍ സ്വീകരിക്കുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും സഭയില്‍ അവതരിപ്പിച്ചിട്ടുള്ള അടിയന്തപ്രമേയത്തിലെ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമണിക്ക് നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കുമെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയെ അറിയിച്ചു.

ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സോളര്‍ കേസിനായി മുന്‍ മന്ത്രിയും ഇപ്പോള്‍ എല്‍ഡിഎഫിന്റെയും ഭാഗമായ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago