യുഎഇയിൽ നിന്ന് മടങ്ങുമ്പോൾ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡുമെല്ലാം എന്ത് ചെയ്യണം? നാട്ടിലേക്ക് പറക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുഎഇയിൽ നിന്ന് മടങ്ങുമ്പോൾ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡുമെല്ലാം എന്ത് ചെയ്യണം? നാട്ടിലേക്ക് പറക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബൈ: യുഎഇയിൽ നിന്ന് ജോലി മതിയാക്കിയോ നഷ്ടപ്പെട്ടോ നാട്ടിലേക്ക് മടങ്ങുന്നവർ യുഎഇയിലെ സാമ്പത്തിക കാര്യങ്ങൾ തീർത്ത് മടങ്ങിയില്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും നിയമാനുസൃതമായി അവസാനിപ്പിച്ച് മടങ്ങുന്നതാണ് നല്ലത്. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ്, ലോൺ തുടങ്ങി എല്ലാം അവസാനിപ്പിച്ച് വേണം എയർപോർട്ടിലേക്ക് മടങ്ങാൻ. ഇതായിരിക്കും നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാനും നടപടികൾ ഇല്ലാതിരിക്കാനും നല്ലത്.
നേരിട്ട് പോയല്ലാതെ, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍, വാട്‌സാപ്പ് വഴി നാട്ടിലെത്തിയ ശേഷം അക്കൗണ്ട് നിർത്തലാക്കാൻ സാധിക്കും. എന്നാൽ ചില ബാങ്കുകൾ ഇത് അനുവദിക്കുന്നില്ല. മാത്രമല്ല ഓൺലൈൻ വഴി ചെയ്യുന്നതിൽ എന്തെങ്കിലും തടസം നേരിട്ടാൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. അതിനാൽ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലത്.
പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:
* നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ബാങ്ക് ബ്രാഞ്ചില്‍ പോയി അക്കൗണ്ട് നിര്‍ത്തലാക്കാനുള്ള അപേക്ഷ നല്‍കണം.
* എമിരേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണം. ഉപയോഗിക്കാത്ത ചെക്ക് ബുക്കുകളും, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയും തിരികെ നല്‍കണം.
* ലോൺ, ഇ.എം,ഐ തുടങ്ങിയവ അടച്ചു തീര്‍ത്ത ശേഷം ബാധ്യത ഒഴിഞ്ഞതായുള്ള കത്ത് (closure certificate) ബാങ്കില്‍ നിന്ന് വാങ്ങണം.
* നാട്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ കുടിശ്ശിക അടച്ചു കാര്‍ഡ് തിരിച്ചു നല്‍കിയിരിക്കണം.
* വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ കരം ബാങ്ക് അക്കൗണ്ടില്‍ നിന്ന് automatic ആയി ആണ് ഈടാക്കുന്നതെങ്കിൽ അത് റദ്ദാക്കണം.
* ബാങ്ക് ലോണ്‍ എടുത്തിരിക്കുന്നവര്‍ അത് അടച്ചു തീര്‍ത്തിട്ടില്ലെങ്കില്‍ ജോലി അവസാനിപ്പിക്കുമ്പോൾ ലഭിക്കേണ്ട ഗ്രാറ്റിവിറ്റിയുള്‍പ്പെടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിൽ തടസമുണ്ടായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."