HOME
DETAILS

മാലിന്യ സംസ്‌കരണത്തിനായി ജില്ലാപഞ്ചായത്തിന്റെ 30 കോടിയുടെ പദ്ധതി വരുന്നു

  
backup
August 25 2016 | 20:08 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af

കോഴിക്കോട്: ജില്ലയില്‍ മാലിന്യ സംസ്‌കരണത്തിനായി 30 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്തു തീരുമാനം. പദ്ധതി അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സമര്‍പ്പിക്കും. കോഴിക്കോട്, ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകളില്‍ പരീക്ഷണാര്‍ഥം പദ്ധതി നടപ്പാക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് 36 ലക്ഷം രൂപയാണു നീക്കിവയ്ക്കുന്നത്.
പ്ലാസ്റ്റിക് റീസൈകിള്‍ യൂനിറ്റുള്ള ഏജന്‍സിയെയാണു പദ്ധതി നിര്‍വഹണത്തിനായി നിയോഗിക്കുക. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ ശേഖരിക്കും. പ്ലാസ്റ്റിക് വേര്‍തിരിച്ച് റീസൈകിളിങ്ങിനായി യൂനിറ്റുകളിലെത്തിക്കും. പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കാനാവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്തുകള്‍ നല്‍കണം. ആവശ്യമായ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിക്കും. യൂനിറ്റിനു വേണ്ട യന്ത്രസാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് നല്‍കും.
വടകര ജില്ലാ ആശുപത്രിയില്‍ 1,85,00,000 രൂപ ചെലവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. പുറക്കാട്ടിരിയിലെ ആയുര്‍വേദ ആശുപത്രിയില്‍ 21.30 ലക്ഷം രൂപ ചെലവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. കോഴി മാലിന്യത്തില്‍ നിന്നു വളം നിര്‍മിക്കുന്നതിനായി 1,90,00,000 രൂപയുടെ പദ്ധതി നടപ്പാക്കും. കൂത്താളിയിലെ കൃഷി ഫാം മുഖാന്തരമാണു വളം നിര്‍മാണം നടത്തുക.
എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് വിതരണം നല്‍കുന്ന പദ്ധതിക്കു പകരം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിനു തീരുമാനമായിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് ലാപ്‌ടോപ്പ് നല്‍കുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നതിന് അനുവാദമില്ലാത്ത സാഹചര്യത്തിലാണു പദ്ധതിയില്‍ മാറ്റം വരുത്തിയത്. പദ്ധതിയനുസരിച്ചു സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് 25,000 രൂപയും മറ്റു സംസ്ഥാനങ്ങളില്‍ പഠനം നടത്തുന്നവര്‍ക്ക് അര ലക്ഷവും എന്‍ട്രന്‍സ് കോച്ചിങ്ങിനായി 5,000 രൂപയും വര്‍ഷത്തില്‍ നല്‍കും.
തെരുവുനായകള്‍ ജനങ്ങളില്‍ ഭീതിപരത്തുന്ന സാഹചര്യത്തില്‍ ആക്രമണകാരികളായ പട്ടികളെ കൊല്ലുന്നതിനു ഗ്രാമപഞ്ചായത്തുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.ജി ജോര്‍ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, സുജാത മനക്കല്‍, പി.കെ സജിത, അംഗങ്ങളായ അഹമ്മദ് പുന്നക്കല്‍, സി.കെ ഖാസിം, എം.എ ഗഫൂര്‍ മാസ്റ്റര്‍, എ.എം വേലായുധന്‍, വി.ഡി ജോസഫ്, അന്നമ്മ മാത്യു, എ.ടി ശ്രീധരന്‍, പി.ടി.എം ഷറഫുന്നിസ ചര്‍ച്ചയില്‍ പങ്കെടുത്തു.































































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago