'ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട്; വ്യക്തിപരമായ വിരോധമില്ല: കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ
'ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട്; വ്യക്തിപരമായ വിരോധമില്ല: കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ
തിരുവനന്തപുരം: അനാവശ്യമായ പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ. തനിക്ക് വിശദീകരണം നല്‍കാന്‍ അവസരം ലഭിച്ചതില്‍ മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും നന്ദി പറയുന്നു. സോളാര്‍ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
''ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് പക്ഷെ അദ്ദേഹത്തോട് വ്യക്തിപരമായ വിരോധമില്ല. വളഞ്ഞ വഴിയിലൂടെ വേലവെക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയുകയും മുഖത്തുനോക്കി ചെയ്യുകയും ചെയ്യും. കപടസദാചാരത്തില്‍ വിശ്വസിക്കുന്ന ആളല്ല ഞാന്‍. സത്യമാണ് എന്റെ ദൈവം. സിബിഐ ഉമ്മന്‍ചാണ്ടി സാറിനേക്കുറിച്ചും ഹൈബി ഈഡനേക്കുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല എന്നത് മാത്രമായിരുന്നു എന്റെ മൊഴി. അത് രേഖപ്പെടുത്തിയില്ലെങ്കില്‍ സിബിഐ ഉദ്യോഗസ്ഥരെ സംശയിക്കണം' ഗണേഷ് പറഞ്ഞു.
താന്‍ തുറന്ന പുസ്തകമാണ്. കപടസദാചാരം ഉന്നയിച്ച് രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആളല്ല താന്‍. തന്റെ ശ്രദ്ധയില്‍ വന്ന ചില അഴിമതി താന്‍ സഭയില്‍ പറഞ്ഞു. അങ്ങനെയാണ് യു ഡി എഫുമായി തെറ്റിയത്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്റെ പിതാവിനോട് സഹായം അഭ്യര്‍ത്ഥിച്ചു. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താന്‍. സത്യം മാത്രമേ താന്‍ പറയു. തനിക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ തന്റെ കുടുംബത്തെ ബോധ്യപ്പെടുത്തിയാല്‍ മതി. പാര്‍ട്ടി വിട്ടു പുറത്തുപോയ ആളാണ് മനോജ്. പരാതിക്കാരി തന്നെ ബന്ധപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. കത്തിലുള്ളത് തന്റെ കൈ അക്ഷരമാണെന്ന് സുഹൃത്തായ ജഗദീഷ് പ്രചരിപ്പിച്ചു. ഞാന്‍ ജീവിതത്തില്‍ ഇതുവരെ ആ കത്ത് കണ്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."