സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും; അന്തിമ തീരുമാനം അവലോകന യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. പൂര്‍ണമായല്ലെങ്കിലും കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന അവലോകന യോഗമാകും അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്ത് പൊതുവായ നിയന്ത്രണത്തിന് പകരം മൈക്രോകണ്ടെയ്ന്‍മെന്റ് മേഖലകള്‍ തിരിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും സൂചനയുണ്ട്.
ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിരുന്നു. അത് ഇന്നത്തോടെ അവസാനിക്കും. എ.ബി.സി വിഭാഗങ്ങളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്കായുള്ള കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവക്കും രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഡി വിഭാഗങ്ങളില്‍ തിങ്കളാഴ്ചയായിരുന്നു എല്ലാ കടകളും തുറക്കാനുള്ള അനുമതി.
അതേ സമയം, ബലി പെരുന്നള്‍ പരിഗണിച്ച് ഇളവുകള്‍ നല്‍കിയതിനെതിരെ നല്‍കിയ ഹരജി പരിഗണിച്ച സുപ്രിം കോടതി കേരള സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കുകളുള്ള സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏറെയായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."