ഈ ഹോണ്ട ബൈക്കിന് ഡിസ്‌ക്കൗണ്ട് 56,000 രൂപ; വാഹന പ്രേമികള്‍ ആഹ്ലാദത്തില്‍
ഹോണ്ട തങ്ങളുടെ CB300F പരിഷ്‌ക്കരിച്ച് മാര്‍ക്കറ്റിലേക്കെത്തിച്ചിരുന്നു. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നതിന് പിന്നാലെയാണ് ഹോണ്ട CB300F മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചത്. എന്നാല്‍ വാഹനത്തിന്റെ റീ എന്‍ട്രിയില്‍കമ്പനി ഈ മോഡലിന് നല്‍കിയിരിക്കുന്ന ഡിസ്‌കൗണ്ട് കണ്ട് കണ്ണ് തളളിയിരിക്കുകയാണ് വാഹന പ്രേമികള്‍.
1.70 ലക്ഷമാണ് വാഹനത്തിന് നിലവില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലുളള എക്‌സ് ഷോറൂം വില. ഇതേ വാഹനത്തിന്റെ തന്നെ ഡിലക്‌സ് എന്ന വേരിയന്റിന് 2.26 ലക്ഷവും ഡീലക്‌സ് പ്രോ വേരിയന്റിന് 2.29 ലക്ഷവുമായിരുന്നു മുന്‍പുണ്ടായിരുന്ന വില.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാഹനത്തിന് പരിമിതകാലത്തേക്ക് 50,000 രൂപ ഡിസ്‌ക്കൗണ്ട് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ വാഹനത്തിന്റെ വില കുറക്കാനിടയാക്കിയ സാഹചര്യമെന്തെന്ന് കമ്പനി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഒരു ഫുള്ളി ലോഡഡ് ഡീലക്‌സ് പ്രോ വേരിയന്റിലാകും പുതിയ 2023 ഹോണ്ട CB300F ലഭ്യമാകുക.
24 bhp പവറും 25.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 293 സിസി, ഓയില്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB300F ബൈക്കിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സ് എഞ്ചിനാണ് വാഹനത്തിനുളളത്. കൂടാതെ5 ലെവല്‍ ബ്രൈറ്റ്‌നസ് കണ്‍ട്രോള്‍,സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ട്വിന്‍ ട്രിപ്പ് മീറ്ററുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഒരു ക്ലോക്ക് തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഡ്യുവല്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ക്കൊപ്പം, ഡ്യുവല്‍ ചാനല്‍ എബിഎസും വാഹനത്തിലുണ്ട്.
Content Highlights:honda cb300f launched with 56000 price cut
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."