എന്‍.സി.പി നേതാവ് അപമാനിക്കാന്‍ ശ്രമിച്ച സംഭവം: മന്ത്രി ഇടപെട്ടത് പീഡനപരാതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്ന് പരാതിക്കാരി
കൊല്ലം: എന്‍.സി.പി നേതാവ് പത്മാകരന് അപമാനിക്കാന്‍ ശ്രമിച്ച സംഭവം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന് ഇടപെട്ടത് പീഡനപരാതിയെന്ന് അറിഞ്ഞുകൊണ്ടുതന്നെയെന്ന് പരാതിക്കാരി.
ജൂണ്‍ 28 നാണ് പീഡന പരാതി നല്‍കിയത്. പരാതി നല്കി ആറ് ദിവസം കഴിഞ്ഞായിരുന്നു മന്ത്രി വിളിക്കുന്നത്. ജൂലൈ നാലിനാണ് സ്വന്തം നമ്പരില്‍ നിന്ന് മന്ത്രി വിളിച്ചത്. ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്ന് പരാതിക്കാരി പറയുന്നു. പരാതി നല്‍കിയിട്ടും മൊഴിയെടുക്കനോ കേസെടുക്കാനോ പൊലിസ് തയ്യാറായില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന് കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."