മുഖസംരക്ഷണത്തിന് ഇനി ഒത്തിരി പണം മുടക്കേണ്ട; ഒരു ബീറ്റ്‌റൂട്ട് മാത്രം മതി
ചര്‍മ്മ സംരക്ഷണത്തിനും മുഖത്തിന് കൂടുതല്‍ കാന്തി നല്‍കുന്നതിനുമൊക്കെ ധാരാളം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാണ്. പല റേഞ്ചില്‍ ലഭിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചും ബ്യൂട്ടിപാര്‍ലറുകളില്‍ ധാരാളം പണം ചെലവഴിച്ചും മാത്രമെ സൗന്ദര്യ സംരക്ഷണം സാധ്യമാകൂ എന്ന തരത്തിലുളള തെറ്റിദ്ധാരണകള്‍ ഇന്ന് പലര്‍ക്കും ഉണ്ട്. എന്നാല്‍ നമ്മുടെ വീട്ടില്‍ ലഭ്യമായിട്ടുളള പല മാര്‍ഗങ്ങളും വസ്തുക്കളും ഉപയോഗിച്ച് കൊണ്ട് കുറഞ്ഞ ചെലവില്‍ ചര്‍മ്മ സംരക്ഷണം സാധ്യമാണ്.
എല്ലാവരുടേയും വീട്ടില്‍ പലപ്പോഴും ഫ്രിഡ്ജില്‍ ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നിരവധി പോഷകങ്ങളാല്‍ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് ചര്‍മ്മ സംരക്ഷണത്തിന് മികച്ചൊരു പരിഹാരം തന്നെയാണെന്ന് പറയാം.നാരുകള്‍, ഫോളേറ്റ് (വിറ്റാമിന്‍ ബി 9), മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവയുടെ മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്. സ്റ്റാമിനയും രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനാല്‍ തന്നെ ബീറ്റ്‌റൂട്ട് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം ദഹനം മെച്ചപ്പെടുത്തി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മുഖക്കുരു പാടുകള്‍, ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവ കുറയ്ക്കാന്‍ ബീറ്റ്‌റൂട്ടോ ബീറ്റ്‌റൂട്ട് ജ്യൂസോ സഹായിക്കും. കൂടാതെ മുഖത്തിലെ അധികമുളള എണ്ണമയം തടയുന്നതിനും, മുഖക്കുരു പൊട്ടുന്നത് തടയുന്നതിനും സഹായിക്കും. തൈരിനൊപ്പം ബീറ്റ്‌റൂട്ട് കൂടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഫേസ് മാസ്‌ക്ക് ഉപയോഗിച്ച് മുഖക്കുരുവിന്റെ പാട് കുറയ്ക്കാന്‍ സാധിക്കും.വരണ്ട ചര്‍മ്മമുളളവരാണെങ്കില്‍ ബീറ്റ്‌റൂട്ട് ചര്‍മ്മത്തിന്റെ ഇലാസ്‌കിത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
Content Highlights:skin care tips do you know these beauty benefits of beetroot
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."