സഊദിയിലേക്കുള്ള യാത്രാ മധ്യേ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിച്ച് മലയാളികൾ
റിയാദ്: നാട്ടിലേത് പോലെ തന്നെ സഊദ്‌ടി യാത്രക്കിടെ വിവിധ രാജ്യങ്ങളിൽ അത്യപൂർവ്വ പെരുന്നാൾ ആഘോഷത്തിൽ പങ്ക് ചേർന്ന് മലയാളികൾ. സഊദി യാത്രയ്ക്കിടെ ഉലകം ചുറ്റുന്ന മലയാളികൾക്ക് ഈ പെരുന്നാളും വിവിധ രാജ്യങ്ങളിലാണ്. സെർബിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങി പലരും വിവിധയിടങ്ങളിലെ പെരുന്നാൾ വിശേഷങ്ങൾ പങ്ക് വെക്കുന്നുണ്ട്. സെർബിയയിലെ പെരുന്നാൾ ആഘോഷവും ജോർ ആയി തന്നെയാണ് നടന്നതെന്ന് മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു.
തക്ബീര്‍ ചൊല്ലി, പുതുവസ്ത്രം ധരിച്ചു, പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചു പ്രവാസികളും സ്വന്തം നാട്ടിലെന്ന പോലെ സെർബിയയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബലിപെരുന്നാള്‍ ആഘോഷിച്ചുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തി. സഊദിയിലേക്കുള്ള യാത്രയിൽ യൂറോപ്പിലെ സെർബിയയിൽ എത്തിയ നൂറു കണക്കിന് പ്രവാസികളാണ് വിവിധയിടങ്ങളിൽ പെരുന്നാൾ ആഘോഷിച്ചത്. സെർബിയയിൽ മുസ്‌ലിംകൾ കുറവായതിനാലും പള്ളി ഇല്ലാത്തതിനാലും താമസിക്കുന്ന ഹോട്ടലിൽ വെച്ച് തന്നെ ഈദ് നമസ്കാരം സംഘടിപ്പിച്ചാണ് ഇവർ ആഘോഷത്തിലേക്ക് കടന്നത്.
പതിനഞ്ചു ദിവസം സെർബിയയുടെ സംസ്ഥാനമായ നൈസ് സിറ്റിയിൽ താമസിച്ചതിനു ശേഷമാണ് ഇവർ സഊദിയിലേക്ക് പ്രവേശിക്കുക. ഇതിനിടെയാണ് ഈ വർഷത്തെ ഈദ് ആഘോഷം സെർബിയയിൽ ആഘോഷിക്കാൻ ഇടം ലഭിച്ചത്. ഭൂരിപക്ഷവും മുസ്‌ലിം ജനവിഭാഗമാണ് ഉസ്ബക്കിസ്താനിൽ പ്രാദേശികമായി ഈദ് പ്രമാണിച്ചു ലോക്ക് ഡൗൺ ആയതിനാൽ പള്ളികളിൽ ഈദ് ആഘോഷം വിലക്കിയിരിന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികൾ പഴയ ഇസ്ലാമിക ചരിത്രമുറങ്ങുന്ന ഇമാം ഖുഖാരിയുടെ ബുഖാറയടങ്ങുന്ന ഈ നാട്ടിൽ ഒരുമിച്ച് കൂടി ഈദ് സന്ദേശം കൈമാറാനും സ്നേഹം പങ്കിടാനും സാധിച്ചതിൽ വലിയ സന്തോഷവും ഒരു പുതിയ അനുഭവവുമായെന്നും യാത്രക്കാർ പങ്ക് വെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."