HOME
DETAILS

തൊഴിലാളികളെ മറന്ന ജി20

  
backup
September 11 2023 | 18:09 PM

todays-article-in-g20-summit-aug-12

റജിമോൻ കുട്ടപ്പൻ

ഇന്ത്യയുടെ ആതിഥേയത്വത്തിൽ പതിനെട്ടാമത് ജി20 ഉച്ചകോടി ഞായറാഴ്ചയോടെ സമാപിച്ചു. അടുത്ത ജി20 ഉച്ചകോടി ബ്രസീലിലാണ് നടക്കുന്നത്. റഷ്യൻ പ്രസിഡൻ്റ് വ്ലാദ്മിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും ഒഴികെയുള്ള സുപ്രധാന ലോകനേതാക്കൾ അണിനിരന്ന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിനുമുമ്പ് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ കുടീരത്തിൽ ലോകനേതാക്കൾ ആദരമർപ്പിച്ചിരുന്നു.


ജി20യുടെ പ്രഖ്യാപിത വിഷയങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് എൽ20(ലേബർ-20). യൂറോപ്യൻ യൂനിയനും പത്തൊമ്പത് രാജ്യങ്ങളുമടങ്ങുന്ന സമ്പദ്ഘടനകളുടെ തൊഴിൽമേഖല, തൊഴിലാളികൾ എന്നിവയ്ക്ക് സുപ്രധാന പരിഗണന നൽകുന്ന മേഖലയാണിത്. ജി20 രാജ്യങ്ങൾക്കു കീഴിലെ തൊഴിലാളി സംഘടനകളുടെ പ്രത്യേക പ്രവർത്തന കൂട്ടായ്മയാണ് എൽ20. മന്ത്രിമാർക്കും തൊഴിലാളി സംഘടനകൾക്കും ഇടയിൽ നടന്ന ചില യോഗങ്ങളൊഴിച്ചുനിർത്തിയാൽ കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾ ഈ മേഖലയിൽ നിന്നുണ്ടായിട്ടില്ലെന്നു വേണം കരുതാൻ.

വിദേശരാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളെ സംബന്ധിച്ച ജി20 നയനിർദേശങ്ങളിൽ വേതനസുരക്ഷ, വേതനത്തട്ടിപ്പ്, വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികൾക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ സംബന്ധിച്ച് പ്രസക്തമായ നിർദേശങ്ങളും രൂപരേഖകളും മുന്നോട്ടുവയ്ക്കാൻ എൽ20ക്കു സാധിക്കുമായിരുന്നു എന്നാണ് കുടിയേറ്റ തൊഴിലാളി പ്രവർത്തകരും തൊഴിലാളി സംഘടനാ നേതാക്കളും നിരീക്ഷിക്കുന്നത്.


2023 മാർച്ചിൽ അമൃത്സറിൽവച്ച് എൽ20യുടെ ഭാഗമായ സംഘത്തിന്റെ നേതൃത്വത്തിൽ പ്രാരംഭഘട്ട യോഗം നടന്നിരുന്നു. ഈ യോഗത്തിൽ ദേശീയ തൊഴിലാളി സംഘടനകളുടെ നേതാക്കൾ, ജി20 രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ-സാമ്പത്തിക വിദഗ്ധർ എന്നിവർ പങ്കെടുത്തു. 2030ഓടെ കൈവരിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന സാമൂഹിക സുരക്ഷാപദ്ധതികൾ ആഗോളാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ നിർദേശിച്ചു. ലോകജനസംഖ്യയുടെ 63 ശതമാനത്തോളം ജി20 രാജ്യങ്ങളിലാണ്. എന്നാൽ ഈ രാജ്യങ്ങളിലെ സാമൂഹികസുരക്ഷാ ധനവിനിമയത്തിന്റെ യുനിവേഴ്സൽ കവറേജും ആക്ച്വൽ കവറേജും വടക്കൻ രാജ്യങ്ങളിലും തെക്കൻ രാജ്യങ്ങളിലും വലിയ വ്യത്യാസമുണ്ട്. എന്നാൽ ഈ സാമ്പത്തിക സുരക്ഷാ അന്തരത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നും യോഗം നിരീക്ഷിച്ചു.

ഇതിനുവേണ്ടി സാമൂഹികസുരക്ഷയെ സംബന്ധിച്ചുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ കൺവൻഷൻ 102 മാതൃകയാക്കിയാൽ ജി20 രാജ്യങ്ങൾക്ക് സാമൂഹിക സുരക്ഷാപദ്ധതികൾ ഫലപ്രദമായി പ്രാവർത്തികമാക്കാമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
കഴിഞ്ഞ ജൂണിൽ പൂനെയിൽ നടന്ന എൽ20 യോഗത്തിൽ മറ്റൊരു നിർദേശം കൂടെ മുന്നോട്ടുവച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ തൊഴിലിലേർപ്പെടുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കണമെന്നും വ്യക്തമായി അപഗ്രഥിച്ചുകൊണ്ട് സാമൂഹിക സുരക്ഷാപദ്ധതികൾ കൂടുതൽ ഫലപ്രദമാക്കണമെന്നുമായിരുന്നു ഈ യോഗത്തിലെ നിർദേശം.

കൂടുതലായി തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളും തൊഴിലാളികളെ സ്വീകരിക്കുന്ന രാജ്യങ്ങളും തമ്മിൽ തൊഴിലാളികളുടെ സുരക്ഷ, കയറ്റുമതി തുടങ്ങിയ വിഷയങ്ങളിൽ ഉഭയകക്ഷി കരാറുകളിലേർപ്പെടാനും നിർദേശം ഉണ്ടായിരുന്നു. സാമൂഹിക സുരക്ഷാപദ്ധതികളിലും അതിന്റെ സാധ്യതകളെയും സംബന്ധിച്ച് എൽ20 പ്രസക്ത നിർദേശങ്ങൾ മുന്നോട്ടുവച്ചതിൽ പ്രതീക്ഷയുണ്ടായിരിക്കേ തൊഴിലാളികളെ സാരമായി ബാധിക്കുന്ന വേതനമില്ലായ്മ, വേതനത്തട്ടിപ്പ് എന്നിവ സംബന്ധിച്ച് ജി20 ചർച്ച ചെയ്യാത്തത് നിരാശാജനകമാണ്.
കൊവിഡിനു മുമ്പും വേതനമില്ലാതെ തൊഴിലാളികൾ ജോലിചെയ്യുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.

എന്നാൽ കൊവിഡനന്തരമാണ് ഇത് ചർച്ചാവിഷയമായതെന്നു മാത്രം. തൊഴിലാളികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതിലും സ്വീകരിക്കുന്നതിലും രാജ്യങ്ങൾ തമ്മിൽ ധാരണയുണ്ടാകാമെങ്കിൽ എന്തുകൊണ്ട് അവരുടെ വേതന കാര്യങ്ങളിലും ഇതേ രാജ്യങ്ങൾക്ക് ഇടപെട്ടുകൂടാ? വിദേശ രാജ്യങ്ങളിൽ തൊഴിലിലേർപ്പെട്ടിരിക്കുന്ന ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ തൊഴിൽ പ്രശ്നം വേതനസുരക്ഷയും വേതനത്തട്ടിപ്പുമാണ്. എന്നാൽ ഈ പ്രശ്നങ്ങളെയാണ് ജി20യും എൽ20യും തഴഞ്ഞിരിക്കുന്നത്. അതേമസയം, പല തൊഴിലാളി സംഘടനകളും എൽ20 യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. ഇന്റർനാഷണൽ ട്രേഡ് യൂനിയൻ കോൺഫെഡറേഷൻ(ഐ.ടി.യു.സി), ദ ഗ്ലോബൽ ബോഡി ഓഫ് ട്രേഡ് യൂനിയൻസ് എന്നിവർ എൽ20യിൽ പങ്കെടുത്തിട്ടില്ല.

ഇന്ത്യയിലെ വലതുപക്ഷ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘിനു ഐ.ടി.യു.സിയിൽ അംഗത്വമില്ല. എന്നാൽ എൽ20യുടെ യോഗങ്ങൾ നടത്താൽ ചുമതലപ്പെടുത്തിയത് ഇവരെയായിരുന്നു.
ഗൾഫ് കോർപ്പറേഷൻ കൗൺസി(ജി.സി.സി)ലിന്റെ ഭാഗമായ സഉൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലായി അനവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം സഉൗദിയിൽ 2,500,000, യു.എ.ഇ 3,500,000, ഒമാൻ 700,000 എന്നിങ്ങനെയാണ് ജോലി ചെയ്യുന്ന ഇന്ത്യക്കാർ. ജി.സി.സി രാജ്യങ്ങളിൽ സഉൗദി അറേബ്യക്കു മാത്രമാണ് ജി20 അംഗത്വമുള്ളത്.

എന്നാൽ ഇന്ത്യയിലെ ഉച്ചകോടിയിലേക്ക് യു.എ.ഇക്കും ഒമാനിനും ക്ഷണമുണ്ടായിരുന്നു. കഫാല സമ്പ്രദായം പിന്തുടരുന്ന ജി.സി.സി രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് വേതനത്തട്ടിപ്പ് എന്നിരിക്കെ തൊഴിലാളികളുടെ താത്പര്യത്തെ കണക്കിലെടുത്ത് ഈ വിഷയത്തിനു മുഖ്യപരിഗണന നൽകണമായിരുന്നു. വിദേശതൊഴിലാളികളും പ്രാദേശിക മുതലാളിയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ സമ്പ്രദായമാണ് കഫാല സമ്പ്രദായം. പ്രാദേശിക മുതലാളി കഫീൽ എന്നാണറിയപ്പെടുക.

വിദേശത്തുനിന്ന് വരുന്ന തൊഴിലാളിയുടെ തൊഴിൽ ദാതാവ് ഈ കഫീൽ ആയിരിക്കും. ഈ സമ്പ്രദായ അടിസ്ഥാനത്തിലാണ് ഗൾഫ് രാജ്യങ്ങളിലെ വ്യക്തികൾക്കോ കമ്പനികൾക്കോ വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി ഭരണകൂടം അനുവദിക്കുന്നത്. വിദേശത്തുനിന്നു വരുന്ന വ്യക്തിയുടെ തൊഴിൽവിസയും താമസവിസയും ബന്ധപ്പെട്ടിരിക്കുകയും അവ പുതുക്കാനും റദ്ദാക്കാനും കഫീൽ എന്ന പ്രാദേശിക മുതലാളിക്കേ സാധിക്കൂ എന്ന അവസ്ഥയും പലപ്പോഴും തൊഴിലാളികൾക്ക് വലിയ ഭീഷണിയാണ്. ജോലിയിൽനിന്ന് മാറാനും സ്വദേശത്തേക്ക് പോകാനും വരാനും ഈ കഫീലിന്റെ അനുമതിക്കു വേണ്ടി കാത്തിരിക്കേണ്ടിവരും. ഇത്തരത്തിൽ തൊഴിലാളിയെ പ്രാദേശിക മുതലാളിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ചൂഷണാത്മക തൊഴിൽ സമ്പ്രദായത്തിന് ആധുനിക അടിമത്തത്തിന്റെ സ്വഭാവമുണ്ട്.

ഈ സമ്പ്രദായത്തിനു കീഴിൽ ഏഴുദശലക്ഷം ഇന്ത്യക്കാരാണ് തൊഴിലെടുക്കുന്നത്. അതിനാൽതന്നെ ഇവരിൽ പലരും വേതനസുരക്ഷ ലഭിക്കാത്തവരാണ്. ഇന്ത്യയിൽനിന്ന് വിദേശത്തു പോയി തൊഴിലെടുക്കുന്നതിൽ പകുതിയോളം പേർ ഈ മൂന്ന് രാജ്യങ്ങളിലാണ് എന്നതാണ് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
2020ലാണ് നാസർ എസ്. അൽ ഹജ്‌രി കോർപറേഷനിലെ 200-ലധികം ഇന്ത്യൻ തൊഴിലാളികൾ ശമ്പളമില്ലാത്തതിനാൽ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരായത്. ഇവരുടെ വേതനത്തട്ടിപ്പു കേസ് തുടരുകയാണ്.

ഒമാനിൽ 18 ഇന്ത്യൻ തൊഴിലാളികൾ വേതനമില്ലായ്മമൂലം പണിമുടക്കിയ കേസിൽ തൊഴിലാളികൾക്കു ലഭിക്കേണ്ട വേതനം ഏകദേശം ആറുകോടി രൂപ വരും. യു.എ.ഇയിലെ മറ്റൊരു കേസിൽ, 12 ഇന്ത്യൻ തൊഴിലാളികൾക്ക് അഞ്ചു കോടി രൂപയോളം ലഭിക്കാനുണ്ട്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പിനായി ഫിഫ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിൽ പങ്കാളികളായ 18 ഇന്ത്യൻ എൻജിനീയർമാരുടെ സംഘം ശമ്പളം ലഭിക്കാതെ കാത്തിരിക്കുകയാണ്. 36,00,000 രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്. എന്നാൽ, ഇവർ ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരായി. ഇത്തരത്തിലുള്ള നിരവധി വേതനത്തട്ടിപ്പു കേസുകളാണ് മാധ്യമശ്രദ്ധയും ഭരണകൂട ശ്രദ്ധയുമില്ലാതെ പോകുന്നത്. ഇവിടെ സൂചിപ്പിച്ചത് അനവധി കേസുകളിൽനിന്ന് ഒന്നോ രണ്ടോ എണ്ണം മാത്രവും.


പലപ്പോഴും തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരാകുന്നതിനാൽ വേതനത്തട്ടിപ്പ് നടക്കുന്ന രാജ്യങ്ങളിൽ താമസിച്ച് അവർക്ക് കേസു നടത്താൻ സാധിക്കുന്നില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ പോരായ്മ. കൂടാതെ, നിയമപ്രശ്‌നങ്ങൾ കാരണം വിദേശകാര്യ മന്ത്രാലയത്തിനോ നീതിന്യായവ്യവസ്ഥക്കോ ഇന്ത്യയിൽ കേസ് നടത്താനുള്ള അനുവാദം നൽകാനും സാധിക്കില്ല. എന്തുകൊണ്ടാണ് വേതനസംരക്ഷണവും വേതനത്തട്ടിപ്പും ഗൗരവത്തോടെ കാണാനും അത് പരിഹരിക്കാനും ഇന്ത്യ ശ്രമിക്കാത്തത് എന്നത് ആശ്ചര്യജനകമാണ്. ഇന്ത്യ ജി20 വേദിയിൽ സംസാരിക്കുന്നത് സാമൂഹികസുരക്ഷയെക്കുറിച്ചും അത് ആഗോളാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കുന്നതിനെ സംബന്ധിച്ചുമാണ്. തീർച്ചയായും ഇതു നല്ല മുന്നേറ്റം തന്നെയാണ്.

പക്ഷേ, എന്തുകൊണ്ട് വേതന സുരക്ഷയെക്കുറിച്ചും ചർച്ച സംഘടിപ്പിച്ചുകൂടാ? ഇക്കാര്യം ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ സമീപഭാവിയിൽ വിദേശത്തുനിന്ന് അയക്കുന്ന പണം, ഇന്ത്യയുടെ ആഭ്യന്തര, സാമ്പത്തിക വ്യവസ്ഥ എന്നിവയെ സാരമായി ബാധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിത്തീരും. ജി 20 രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിലാളികളെ വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന രാജ്യവും പണം സ്വീകരിക്കുന്ന രാജ്യവുമാണ് ഇന്ത്യ.

ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2022ൽ മാത്രം ഇന്ത്യ 111 ബില്യൻ യു.എസ് ഡോളറാണ് ഇത്തരത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇതാവട്ടെ ലോകത്തിലെ ഏറ്റവും ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലേക്ക് ന്യായമായും എത്തേണ്ട പണം നഷ്ടപ്പെടുന്നത് ഗുരുതര പ്രശ്നമാണ്. വേതനസുരക്ഷയും വേതനത്തട്ടിപ്പും ചർച്ച ചെയ്യാൻ അനുയോജ്യമായ വേദിയായിരുന്നു ജി20യുടേത്. അതിനാൽ ഇന്ത്യ ഇൗ അവസരം നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു.

Content Highlights:today's article in g20 summit aug 12



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago