ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍
കോഴിക്കോട്: ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും തുല്യതയില്ലാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കി കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലാണ് വിശ്വാസികള്‍ ഇത്തവണയും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കരുതലോടെയാവും ആഘോഷങ്ങള്‍.പള്ളികളില്‍ 40 പേര്‍ക്ക് നിബന്ധനകളോടെ പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതി ലഭിച്ചത് വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്.
ബലിപെരുന്നാള്‍ ദിനത്തിലെ പ്രധാന കര്‍മമായ ബലിയറുക്കലും കൊവിഡ് നിയന്ത്രണങ്ങളോടെ നാടെങ്ങും നടക്കും.ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിശ്വാസികള്‍ ഇന്നലെ അറഫാ നോമ്പെടുത്തു. രാത്രിയോടെ പള്ളികളും വീടുകളും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈദ് ആഘോഷം കരുതലോടെയും ജാഗ്രതയോടെയും ആയിരിക്കണമെന്ന് മതനേതാക്കള്‍ ആഹ്വാനം ചെയ്തു. സഊദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."