HOME
DETAILS
MAL
എന്‍.സി.പി നേതാവിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
backup
July 21 2021 | 03:07 AM
കൊല്ലം: കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരായ പീഡനകേസ് പരാതിയില്‍ യുവതിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തും. യുവതി നല്കിയ പരാതിയില്‍ എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിട്ടുണ്ട്.
എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
അതേസമയം, പീഡന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്നാണ് ആരോപണം. അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് ഡി.ജി.പി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."