HOME
DETAILS
MAL
യോഗ ചെയ്യുന്നതിനിടെ തലയടിച്ച് വീണു;മുന്‍ കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍
backup
July 21 2021 | 04:07 AM
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്കാര്‍ ഫെര്‍ണാണ്ടസിന്(80) യോഗ ചെയ്യുന്നതിനിടെ വീണു പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതര പരുക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്.
ഞായറാഴ്ച രാവിലെ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം. നിലതെറ്റിയ അദ്ദേഹം തലയിടിച്ച് വീഴുകയായിരുന്നു. പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ അദ്ദേഹം വീഴ്ച അവഗണിച്ചു. വൈകിട്ട് പതിവായി നടത്തുന്ന വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."