HOME
DETAILS

സെർച്ച് കമ്മിറ്റി: സെനറ്റ് യോഗം വിളിക്കുമെന്ന് ഗവർണറെ അറിയിച്ച് കേരള വി.സി

  
backup
October 02 2022 | 03:10 AM

%e0%b4%b8%e0%b5%86%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b4%b1%e0%b5%8d


സ്വന്തം ലേഖകൻ
തിരുവനന്തപുരം • കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വഴങ്ങി വി.സി ഡോ.വി.പി മഹാദേവൻ പിള്ള. വി.സി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ അടിയന്തര നടപടികൾ ആരംഭിച്ചതായി വൈസ് ചാൻസലർ, ഗവർണറുടെ സെക്രട്ടറിയെ ഇന്നലെ രേഖാമൂലം അറിയിച്ചു. എന്നാൽ സെനറ്റ് യോഗം വിളിച്ചു ചേർക്കുന്നത് സംബന്ധിച്ച നോട്ടിസ് അംഗങ്ങൾക്ക് ഉടൻ അയച്ചേക്കും. കഴിഞ്ഞ ജൂൺ 13 നാണ് സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുത്ത് അറിയിക്കാൻ ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടത്. ആ ദിവസം മുതൽ ഇതുവരെയുള്ള പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഈമാസം ഏഴിന് മുമ്പ് വിശദമായി അറിയിക്കാനാണ് വി.സിക്ക് കഴിഞ്ഞ ദിവസം ഗവർണറുടെ സെക്രട്ടറി കത്ത് നൽകിയത്. ഇതേതുടർന്നാണ് സെനറ്റ് വിളിച്ചു കൂട്ടാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഗവർണറെ അറിയിച്ചത്. ജൂലൈ 15ന് ചേർന്ന സെനറ്റ് തെരഞ്ഞെടുത്ത പ്രതിനിധി പിൻവാങ്ങിയിരുന്നു. ഇതിനു പിന്നാലെ സർവകലാശാല സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സെനറ്റ് വിളിച്ചു ചേർക്കാൻ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്. എന്നാൽ ഓഗസ്റ്റിൽ ചേർന്ന പ്രത്യേക സെനറ്റ് യോഗം, സെർച്ച് കമ്മിറ്റി ഏകപക്ഷീയമായി രൂപീകരിച്ച ഗവർണറുടെ നടപടിയെ അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കിയിരുന്നു.


ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്ന് വി.സിയും കുറ്റപ്പെടുത്തിയിരുന്നു. ഗവർണറുടെ നടപടി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്ന് വി.സി വിശദീകരിക്കുകയും ചെയ്തു. സർവകലാശാലയുടെ നിലപാടിൽ മാറ്റമില്ലെന്നു സിൻഡിക്കേറ്റ് യോഗത്തിനു ശേഷം വി.സി ഡോ.വി.പി.മഹാദേവൻ പിള്ള ഗവർണറെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാൽ ഗവർണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവനും മറുപടി നൽകി. ഒക്ടോബർ 24ന് വി.സി വിരമിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago