മുന്നൊരുക്കങ്ങള്‍ നിപ സംശത്തിന്റെ പേരില്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തും-ആരോഗ്യ മന്ത്രി
മുന്നൊരുക്കങ്ങള്‍ നിപ സംശത്തിന്റെ പേരില്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തും-ആരോഗ്യ മന്ത്രി
കോഴിക്കോട്: ഇപ്പോള്‍ നടക്കുന്ന മുന്നൊരുക്കങ്ങള്‍ നി സംശയത്തിന്റെ പേരിലെന്ന്ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്നും മരിച്ചവരുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ഇന്നലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമികമായ പരിശോധനകള്‍ ഇവിടെ തന്നെ നടത്തി. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകള്‍ അയച്ചു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്. മരിച്ച രണ്ടുപേരും ആശുപത്രിയില്‍ ഒന്നിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. നിപ സ്ഥിരീകരിക്കാനുന്നത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു.
ആദ്യം മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് അസ്വാഭാവികത കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകന്‍ പനി ബാധിച്ച് വെന്റിലേറ്ററിലാണ് കഴിയുന്നത്. ബന്ധുക്കള്‍ക്കും പനിയുണ്ട്. ചികിത്സയിലുള്ള നാലുപേരുടെയും മരിച്ച രണ്ടുപേരുടെയും സാംപിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. നിപയാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കലക്ടറേറ്റില്‍ അല്‍പ സമയത്തിനകം വീണ്ടും യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."