ധൈഷണിക സംവാദങ്ങളുടെ വർണവേദിയായി നവാസ് നിസാർ നഗർ
എസ്.കെ.എസ്.എസ്.എഫ് നാഷനൽ കാംപസ് കാൾ ഇന്ന് സമാപിക്കും
കോഴിക്കോട് • സമകാലിക വിഷയങ്ങളിലുള്ള സംവാദങ്ങളുടെയും വൈജ്ഞാനിക ചർച്ചകളുടെയും പുതുമയാർന്ന സെഷനുകൾ കൊണ്ട് ശ്രദ്ധേയമായി നാഷണൽ കാംപസ് കാൾ വേദി.
'ധൈഷണിക വിദ്യാർഥിത്വം നൈതിക സംവേദനം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് നാഷനൽ കാംപസ് വിങ് നടത്തുന്ന ദേശീയ വിദ്യാർഥി സംഗമമാണ് വിവിധ കേന്ദ്രസംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സാംസ്‌കാരിക മാധ്യമ ബിസിനസ് രംഗങ്ങളിലെ പ്രമുഖരുമായി തുറന്ന് സംവദിക്കാനുള്ള വേദിയായി മാറിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കെ.എം.ഒ കാംപസിൽ പ്രത്യേകം സജ്ജമാക്കിയ നവാസ് നിസാർ നഗറിൽ നടക്കുന്ന ക്യാംപിന്റെ രണ്ടാംദിനമായ ഇന്നലെ ആസിഫ് ദാരിമി പുളിക്കൽ നേതൃത്വം നൽകിയ ദഅവാ ടു സെൽഫ് എന്ന സെഷനോടുകൂടിയാണ് ആരംഭിച്ചത്.
തുടർന്ന് ആധുനികത, ആത്മീയത എന്ന വിഷയത്തിൽ നടന്ന സംവാദം സെഷൻ സലാം ഫൈസി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. മുജ്തബ ഫൈസി ആനക്കര, ജവഹർ കാവനൂർ, സാലിഹ് താനൂർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ഡു നോട്ട് ക്വിറ്റ് സെഷനിൽ ബിസിനസ് സംരംഭകരായ പി.സി മുസ്തഫ, ടി. റാഷിദ്, മുനീബ് എറണാകുളം, സയ്യിദ് സവാദ് തങ്ങൾ ക്യാംപ് അംഗങ്ങളുമായി സംവദിച്ചു.
ദി ന്യൂ എറ സെഷനിൽ അബൂബക്കർ സിദ്ദീഖ്, മാധ്യമപ്രവർത്തകൻ ടി.എം ഹർഷൻ, സത്താർ പന്തലൂർ, ശഫീഖ് പന്നൂർ വ്യത്യസ്ത വിഷയങ്ങളിൽ ആശയ സംവേദനം നടത്തി.
സാലിം ഫൈസി കൊളത്തൂർ ആത്മശാന്തി സെഷന് നേതൃത്വം നൽകി. നേർവെളിച്ചം സെഷനിൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസി നാസർ ഫൈസി കൂടത്തായ് പ്രഭാഷണം നടത്തി.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സെഷനിൽ ഡോ. സരിൻ , ഡോ.റശീദ് അഹമ്മദ് ചർച്ച നയിച്ചു. വിവിധ സെഷനുകളിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ,സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ, റശീദ് ഫൈസി വെളളായിക്കോട്, സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് മഹ്ശൂഖ് തങ്ങൾ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, അബൂബക്കർ ഫൈസി മലയമ്മ, ഒ പി എം അഷ്‌റഫ്, ആശിഖ് കുഴിപ്പുറം, ബഷീർ അസ്അദി നമ്പ്രം, സുബൈർ ഹുദവി ചേകന്നൂർ, അശ്‌റഫ് മലയിൽ, ജലീൽ സമീർ ഫൈസി ഒടമല, ആസിം വെളിമണ്ണ, ടി.പി. സുബൈർ മാസ്റ്റർ, നാസിഹ് മുസ് ലിയാർ, അയ്യൂബ് മാസ്റ്റർ മുട്ടിൽ, അലി വാണിമേൽ, ഡോ. മുഹമ്മദ് ശാക്കിർ, എം.എ. ജലീൽ ഫൈസി, അലി അക്ബർ മുക്കം, ഡോ. ബിശ്‌റുൽ ഹാഫി, ഡോ. ജവാദ്, അസിസ് പുള്ളാവൂർ, അലവി പൊതാത്ത്, ഫൈസൽ പുല്ലാളൂർ, അസഹർ യാസീൻ, ബാസിത് മുസ്ലിയാരങ്ങാടി, സിറാജ് ഇരിങ്ങല്ലൂർ, ഫർഹാൻ മില്ലത്ത് , സമീർ കണിയാപുരം, ശഹീർ കൊണോട്ട്, അംജദ്, യാസീൻ വാളക്കുളം, അബ് ശർ നിടുവാട്ട്, ബിലാൽ , റഷീദ് മീനാർകുഴി, മുനീർ മോങ്ങം, ഹുജ്ജത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."