HOME
DETAILS
MAL
ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കണമെന്ന്
backup
August 25 2016 | 21:08 PM
ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ താഴെ നാടുകാണിയില്‍ നെല്ലിയാളം നഗരസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
ചോര്‍ച്ച കാരണം കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കൂടാതെ മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം.
സംസ്ഥാന അതിര്‍ത്തി ആയതിനാല്‍ നിരവധി ആളുകള്‍ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് പ്രദേശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയണമെന്നാണ് നാട്ടുകാരും യാത്രക്കാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."