മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കും: കച്ചവട സ്ഥാപനങ്ങള്‍
കല്‍പ്പറ്റ: മാനന്തവാടിയിലെ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുകയും ഉപജീവനത്തിന് വേണ്ടി വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്ന സാധാരണക്കാരെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനുമുള്ള നീക്കത്തിനെതിരേ വഴിയോരക്കച്ചവടക്കാര്‍ രംഗത്ത്.
റവന്യൂ വകുപ്പിന്റെയും സബ്കലക്ടറുടെയും നീക്കത്തിനെതിരേ ചെറുത്തു നില്‍ക്കുമെന്നും ഉപജീവനമാര്‍ഗ്ഗമായ കച്ചവടം ചര്‍ച്ച നടത്തി പകരം സംവിധാനമൊരുക്കാതെ ഒഴിയുകയില്ലെന്നും വഴിയോര കച്ചവട സംഘം ഭാരവാഹികള്‍ പറഞ്ഞു.
2014ല്‍ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി സംരക്ഷിക്കാനും ക്ഷേമനിധി ഏര്‍പ്പെടുത്താനും പല സംസ്ഥാനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. കേരളത്തിലും ഇതിനുള്ള കണക്കെടുപ്പ് പല ജില്ലകളിലും തുടങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പോ ചര്‍ച്ചകളോ കൂടാതെ മാനന്തവാടിയിലെ വഴിയോരക്കച്ചവടക്കാര്‍ 24 മണിക്കൂറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇതംഗീകരിക്കാന്‍ കഴിയില്ല. നഗരത്തിലെ ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങ് ഏരിയകള്‍ വാടകമുറികളാക്കി മാറ്റിയവരും ഫുട്പാത്തുകളിലേക്ക് സാധനങ്ങള്‍ ഇറക്കിവച്ച് കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നവരും ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് റോഡില്‍ ഓട്ടോ പാര്‍ക്കിങ് നടത്തുന്നതുമായി നിരവധി കൈയേറ്റങ്ങള്‍ ഉണ്ടെന്നിരിക്കെ നിത്യവൃത്തിക്കായി വഴിയോരക്കച്ചവടം നടത്തുന്നവരെ മാത്രം ചര്‍ച്ചക്ക് പോലും വിളിക്കാതെ ഒഴിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഭാരവാഹികളായ അസീസ്, റിയാസ്, സോമന്‍ തുടങ്ങിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."