കെ. പി. എം കുട്ടി പുളിയക്കോട് ജിദ്ദയില്‍ നിര്യാതനായി
ജിദ്ദ: പൊതുപ്രവര്‍ത്തകനും കാന്തപുരം വിഭാഗം സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകനുമായ കെ. പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ. പി. എം കുട്ടി പുളിയക്കോട് (66) ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു.
42 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.പി. എം. കുട്ടി മൗലവി 1979-ലാണ് ജിദ്ദയില്‍ എത്തിയത്. മുമ്പ് നാട്ടിൽ നിന്ന് പുതിയ വിസയിൽ ജിദ്ദയിലെത്തുന്നവരെ തുറന്ന മനസ്സോടെ സ്വീകരിച്ച കെ.പി തന്റെ റൂമിൽ താമസിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും അവരുടെ സ്പോൺസർമാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത്തിരുന്നു.
പുളിയക്കോട് മേൽമുറിയിലെ പൗര പ്രധാനിയായിരുന്ന കെ.പി. ആലികുട്ടി ഹാജിയാണ് പിതാവ്. ഭാര്യ: മുണ്ടംപറമ്പ് നരിക്കമ്പുറത്ത് ആമിനക്കുട്ടി. മക്കൾ: ഷൗക്കത്ത് അലി (സഊദി), സഫിയ, ഉമ്മുസൽമ, ഫൗസി മുഹമ്മദ്. മരുമക്കൾ: ഹാഫിള് അഹ്മദ് മുഹ് യുദ്ദീൻ സഖാഫി, എ. പി ഇബ്റാഹീം സഖാഫി അൽഅസ്ഹരി. കെ.പി മൊയ്തീൻകുട്ടി ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകരായ കെ. പി ഇബ്റാഹീം ഹാജി, കെ.പി.അബ്ദുറഹ്മാൻ, കെ.പി സുലൈമാൻ എന്നിവർ സഹോദരങ്ങലാണ്.
ഖബറടക്കം നടത്താൻ വേണ്ട നിയമ നടപടികൾക്ക് ബന്ധുക്കളും ജിദ്ദ ഐ സി എഫ് പ്രവർത്തകരും നേതൃത്വം നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."