ചീരാല്‍ ജി.എം.എച്ച്.എസ് സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം
ചീരാല്‍: ചീരാല്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ വ്യാപാരി സുല്‍ത്താന നാസറാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെയര്‍മാന്‍ എം. ശബീറിന് പത്രം നല്‍കി സുല്‍ത്താന നാസര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ഓര്‍ഗനൈസര്‍ കെ.എ നാസര്‍ മൗലവി പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി ശശി, ഗ്രാമപഞ്ചായത്തംഗം കെ.സി.കെ തങ്ങള്‍, എ.കെ മുഹമ്മദ് ദാരിമി, അബ്ദുല്‍ ഖാദര്‍ ഫൈസി മണിച്ചിറ, സുരേഷ് ബാബു മാസ്റ്റര്‍, നൗഷാദ് മൗലവി, കണ്ണോത്ത് മുസ്തഫ സംബന്ധിച്ചു. റീന ടീച്ചര്‍ സ്വാഗതവും രാഹുല്‍ പി.എസ് നന്ദിയും പറഞ്ഞു.
1968ല്‍ ആരംഭിച്ച സ്‌കൂള്‍ 2000ലാണ് ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയത്. നാടിന്റെ യശസുയര്‍ത്തി മികവിന്റെ പടവുകളുമായി അന്‍പത് വര്‍ഷം പിന്നിടുകയാണ് സ്‌കൂള്‍. 1100ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 40 അധ്യാപകരും കുട്ടികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാനും മാനസികാരോഗ്യം ശക്തിപ്പെടുത്താനും ഒരു കൗണ്‍സിലറും ഒരു ഐ.ഇ.ഡി റിസോഴ്‌സ് അധ്യാപികയും ജോലി ചെയ്യുന്നുണ്ട്.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് 'ഉണര്‍ത്തുപാട്ട്' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയുമാണ്.
2016ല്‍ കെ.എസ് സുരേഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച വാല്‍മീകം പൈതൃക ശില്‍പ നിര്‍മാണവും ഗോത്ര വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കോച്ചിങ് ക്ലാസുകളും ഈ വിദ്യാലയത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
2007ല്‍ ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ കെ.പി ശ്രീകൃഷ്ണന്‍ മാസ്റ്റര്‍ ഈ സ്‌കൂളിന്റെ യശസ്സ് വാനോളമുയര്‍ത്തിയ വ്യക്തിയാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ശശി പി.ടി.എ പ്രസിഡന്റായുള്ള ഭരണ സമിതിയാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."