കര്‍ഷകര്‍ക്ക് നഷ്ടത്തിന്റെ വിളവെടുപ്പ് കമുകിന്‍ തോട്ടങ്ങളില്‍ കീടബാധയും മഹാളിയും
പനമരം: കമുക് കര്‍ഷകരെ തളര്‍ത്തി വീണ്ടും രോധബാധ. കമുക് കൃഷിയില്‍ സമീപ കാലത്തുണ്ടായ ഉണര്‍വ് തകര്‍ക്കുന്ന തരത്തിലാണ് വീണ്ടും കീടബാധ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം മഹാളിയും കീടബാധതയും പടര്‍ന്ന് പിടിച്ചത് കനത്ത വിളനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.
രോഗം പടര്‍ന്നതോടെ കഴിഞ്ഞ വര്‍ഷത്തെ വിലയനുസരിച്ച് കര്‍ഷകരില്‍ നിന്ന് തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും വെട്ടിലായിരിക്കുകയാണ്. പലയിടങ്ങളിലും കീടബാധയേറ്റ് പച്ചയടക്കകുല നിലം പൊത്തുകയാണ്. മഹാളിയെ തുരത്താനായി ചുണാമ്പും തുരിശും കലര്‍ത്തിയുള്ള പ്രയോഗം മിക്കപ്പോഴും ഭാഗികമായി മാത്രമേ ഫലപ്രദമകാറുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. തുരിശും ചുണാമ്പും യഥാസമയം ലഭിക്കാത്തതും കര്‍ഷകര്‍ക്ക് വിനയായി തീര്‍ന്നിട്ടുണ്ട്.
ഒരു വശത്ത് മഹാളി രോഗം മൂലവും മറ്റാരു വശത്ത് പ്രത്യേക കീടബാധ്യത മൂലവും കുരുന്ന് അടക്ക തന്നെ കൊഴിഞ്ഞ് പോവുകയാണ്. മഴക്ക് തൊട്ട് പിറകെ കടുത്ത ചൂട് അനുഭവപ്പെടുന്നത് രോഗ ബാധ്യതയുടെ തോത് വര്‍ധിപ്പിക്കുന്നതായി കര്‍ഷകരും പാട്ടക്കാരും പറയുന്നു. മറ്റു കൃഷികള്‍ക്കിടയില്‍ കര്‍ഷകര്‍ക്ക് ഇടവരുമാനം നല്‍കിയിരുന്ന കമുക് കൃഷിക്ക് കീട ബാധയേറ്റതോടെ കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിയായിരിക്കുകയാണ്. ഇത്തവണ കര്‍ണാടകയിലെ ബദിയടുക്ക, വെള്ളൂര്‍, കറുഡക്ക. ദേലപാടി എന്നിവിടങ്ങളിലെല്ലാം ഇക്കുറി ഉല്‍പാദനം കൂടുതലാണ്.
കൂടാതെ അനുയോജ്യമായ കാലാവസ്ഥ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കമുക് കൃഷിയുള്ള കാസര്‍കോട് ജില്ലയിലും ഇത്തവണ ഗണ്യമായ തോതില്‍ ഉല്‍പാദനം നടന്നിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയില്‍ അടക്ക വില ഇടിവിന് കാരണമാകുമെന്ന് വ്യാപാരികളും പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കീടബാധമൂലമുണ്ടായ വിളനാശത്തില്‍ നിരവധി കര്‍ഷകരാണ് കടക്കെണിയിലായത്. സാമാന്യം ബോധപ്പെട്ട വില ലഭിക്കുന്ന സമയത്ത് കമുകിന്‍ തോട്ടങ്ങളില്‍ പടരുന്ന കീടബാധയും മഹാളിയും കര്‍ഷകരെയും പാട്ടക്കാരെയും ആശങ്കയിലാഴ്ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."