HOME
DETAILS
MAL
ഒളിംപിക്സ് വനിത ഫുട്ബോൾ; ലോകകപ്പ് ചാംപ്യൻ അമേരിക്കയെ വീഴ്ത്തി സ്വീഡൻ
backup
July 21 2021 | 16:07 PM
ഔദ്യോഗിക തുടക്കത്തിന് മുൻപേ ഒളിംപിക്സിൽ പന്തുരുണ്ടു തുടങ്ങിയപ്പോൾ വനിത ലോകകപ്പ് ജേതാക്കളായ അമേരിക്കയെ അട്ടിമറിച്ചു സ്വീഡൻ. ഒളിംപിക്സ് ഫുട്ബോളിൽ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് വനിത ലോകചാംപ്യന്മാരെ സ്വീഡൻ വനിതകൾ വീഴ്ത്തിയത്.
സ്റ്റീനാ ബ്ളാക്സ്റ്റേനിസ് രണ്ടു ഗോളും ലീന ഹാർട്ടിഗ് ഒരു ഗോളുമായി സ്വീഡന് വിജയപാതയൊരുക്കി. ഉദ്ഘാടന പോരാട്ടത്തിൽ ഇംഗ്ലണ്ട് 2-0ന് ചിലിയെ തോൽപ്പിച്ചു. എലൻ വൈറ്റ് രണ്ടും ഗോളും വീഴ്ത്തി. ബ്രസീൽ വനിതകൾ അഞ്ച് ഗോളുകൾക്കാണ് ചൈനയെ വീഴ്ത്തിയത്. ഗോൾ മഴ പെയ്തിറങ്ങിയ പോരാട്ടമായിരുന്നു നെതർലൻഡ് - സിംബാവേയും തമ്മിൽ. നെതർലൻഡ് 10-3 ന് ആണ് സിംബാവേയെ തകർത്തത്. ആസ്ത്രേലിയ 2-1 ന് ന്യൂസിലൻഡിനെ വീഴ്ത്തി. സ്വന്തം നാട്ടിലെ ഒളിംപിക്സിൽ ആദ്യമത്സരത്തിനിറങ്ങിയ ജപ്പാൻ വനിതകൾ കാനഡയോട് സമനില തെറ്റാതെ പിടിച്ചു. ഇരു ടീമും 1 - 1 സമനില പാലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."