പൊതുദര്‍ശനം അവസാനിച്ചു: കോടിയേരിയുടെ മൃതദേഹം വീട്ടിലേക്ക്
തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനം തലശ്ശേരി ടൗണിലേത് അവസാനിച്ചു. ആയിരക്കണക്കിന് ആളുകളാണ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളിലെത്തി കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.
സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തലശ്ശേരിയില്‍ എത്തി. രാത്രി എട്ട് മണിയോടെ പൊതുദര്‍ശനം അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും രാത്രി വൈകിയും ആളുകള്‍ കൂടുതല്‍ എത്തിയതോടെ പൊതുദര്‍ശനം വിചാരിച്ചതിലും നീളുകയായിരുന്നു.
കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനും കോടിയേരി സഖാവിനെ അവസനമായി ഒരു നോക്ക് കാണാന്‍ ഇന്ന് തലശ്ശേരി ടൗണ്‍ ഹാളിലേക്കെത്തി. സി.പി.എം പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് പുഷ്പനെ ടൗണ്‍ ഹാളിലേക്ക് എത്തിച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കിയത്.
പതിനൊന്ന് മണിയോടെ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ നിന്നും ഈങ്ങല്‍പ്പീടികയിലേക്ക് വസതിയിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."