കൊവിഡിന്റെ ഉറവിടം അന്വേഷിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന
ബെയ്ജിങ്: കൊവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്താന്‍ രണ്ടാം ഘട്ട പഠനങ്ങള്‍ നടത്താനുള്ള ലോകാരോഗ്യ സംഘടനാ തീരുമാനത്തെ എതിര്‍ത്ത് ചൈന. ചൈനയിലെ ലാബില്‍ നിന്ന് വൈറസ് പുറത്തായതാവാം എന്ന സാധ്യത കൂടി ഈ പഠനത്തില്‍ അന്വേഷണ വിധേയമാക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ചൈന ഈ നീക്കം തടഞ്ഞത്.
ഒരു ഇന്റര്‍മീഡിയറ്റ് ഹോസ്റ്റ് വഴി മനുഷ്യരിലേക്ക് പകരുന്ന ഒരു മൃഗത്തിലാണ് രോഗകാരി ഉണ്ടാകാന്‍ സാധ്യതയുള്ളതെന്ന് ചൈനീസ് ഉന്നത ശാസ്ത്ര ഉദ്യോഗസ്ഥരുടെ ഒരു സംഘം വ്യാഴാഴ്ച ബീജിംഗില്‍ ഒരു സമ്മേളനത്തില്‍ പറഞ്ഞു. ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന സംശയത്തെ അസാധ്യമാണെന്നും അവര്‍ പറഞ്ഞു.
വുഹാനിലെ മാര്‍ക്കറ്റുകളും ലബോറട്ടറികളും കേന്ദ്രീകരിച്ചു നടത്താനിരുന്ന പഠനം രാഷട്രീയ പ്രേരിതമാണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമന്ത്രി ചെങ് യീസിന്‍ മാധ്യമങ്ങളോട് പറഞ്ഞു. സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതും ശാസ്ത്രവിരുദ്ധവുമായ അന്വേഷണം ശരിയല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."