HOME
DETAILS
MAL
മുഖ്യമന്ത്രി പ്രതികള്‍ക്കൊപ്പം നിലകൊള്ളുന്നു; ശശീന്ദ്രനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി
backup
July 22 2021 | 09:07 AM
കൊല്ലം: പീഡനപരാതിയില്‍ ഒത്തുതീര്‍പ്പിനായി മന്ത്രി എ.കെ ശശീന്ദ്രന് ഇടപെട്ടതില്‍ മന്ത്രിക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി. സ്വമേധയാ ആണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതെന്ന് വ്യക്തമാക്കിയ അവര്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.മന്ത്രി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന് യുവതി മൊഴി നല്കി.
മുഖ്യമന്ത്രി പിണറായി വിജയന് കണ്ണടച്ച് മന്ത്രിയെ പിന്തുണയ്ക്കുകയാണ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലായെന്ന് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും മുഖ്യമന്ത്രി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മന്ത്രിയെ പിന്തുണയ്ക്കുകയാണ്. കുറ്റാരോപിതനായ മന്ത്രിക്കും പ്രതികള്‍ക്കും ഒപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്നും യുവതി ആരോപിച്ചു. പരാതിയില്‍ നിന്ന് പിന്മാറില്ലെന്നും യുവതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."