ഗുജറാത്തിൽ എ.എ.പി ജയിക്കുമെന്ന് ഐ.ബി റിപ്പോർട്ടുള്ളതായി കെജ്രിവാൾ
ഗാന്ധിനഗർ • ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പിക്കായിരിക്കും വിജയമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഐ.ബി) റിപ്പോർട്ടുള്ളതായി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്നാണ് റിപ്പോർട്ടെന്നും നേരിയ ഭൂരിപക്ഷമാണ് ഐ.ബി പറയുന്നതെന്നുമാണ് കെജ്രിവാൾ പറഞ്ഞത്.
കൂടുതൽ ജനപിന്തുണ ലഭിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ ഭരണം പിടിക്കുമെന്നും ഐ.ബി റിപ്പോർട്ട് വന്നതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും രഹസ്യ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം ആരോപിച്ചു.
എനിക്ക് ഗുജറാത്തിലെ ജനങ്ങളോട് പറയാനുള്ളത് കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നും ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കണമെന്നുമാണ്. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ഒരു പാഴ്ജോലിയായിരിക്കും. എ.എ.പിക്ക് വോട്ട് ചെയ്താൽ മാത്രമേ സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ സാധിക്കൂ. അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്കൂളുകൾ നിർമിക്കുമെന്നും കെജ് രിവാൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."